IPL 2020 | രോഹിത് ശർമ്മയുടെ ചിറകിലേറി മുംബൈ; കൊൽക്കത്തയ്ക്ക് 196 റൺസ് വിജയലക്ഷ്യം

Last Updated:

ഓപ്പണറായി ക്രീസിലെത്തിയ രോഹിത് ശർമ്മയുടെ ബാറ്റിന്‍റെ ചൂടറിയാത്ത ഒരു ബൌളറും കൊൽക്കത്ത നിരയിൽ ഇല്ല

അബുദാബി: ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്നെങ്കിലും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. നായകൻ രോഹിത് ശർമ്മ(80) മുന്നിൽനിന്ന് നയിച്ചപ്പോൾ മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റിന് 195  റൺസെടുത്തു. 54 പന്ത് നേരിട്ട രോഹിത് ശർമ്മ 80 റൺസാണ് നേടിയത്. മൂന്നു ബൌണ്ടറികളും ആറു സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു രോഹിതിന്‍റെ ഇന്നിംഗ്സ്.
ഓപ്പണറായി ക്രീസിലെത്തിയ രോഹിത് ശർമ്മയുടെ ബാറ്റിന്‍റെ ചൂടറിയാത്ത ഒരു ബൌളറും കൊൽക്കത്ത നിരയിൽ ഇല്ല. മലയാളി താരം സന്ദീപ് വാര്യരാണ് കൊൽക്കത്തയ്ക്കുവേണ്ടി ആദ്യ പന്തെറിഞ്ഞത്. എന്നാൽ ആദ്യ മൂന്ന് ഓവറിൽ 34 റൺസാണ് സന്ദീപ് വാര്യർ വഴങ്ങിയത്. ഒരു റൺസെടുത്ത ക്വിന്‍റൺ ഡി കോക്കിനെ ആദ്യം തന്നെ നഷ്ടമായെങ്കിലും സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ചാണ് രോഹിത് ശർമ്മ മുംബൈ ഇന്നിംഗ്സിനെ നയിച്ചത്. 47 റൺസെടുത്താണ് യാദവ് പുറത്തായത്. രോഹിത-യാദവ് സഖ്യം രണ്ടാം വിക്കറ്റിൽ 90 റൺസാണ് കൂട്ടിച്ചേർത്തത്. സൌരഭ് തിവാരി 21 റൺസെടുത്ത് പുറത്തായി.  ഹർദിക് പാണ്ഡ്യ 18 റൺസെടുത്തു. കൊൽക്കത്തയ്ക്കുവേണ്ടി ശിവം മാവി രണ്ടു വിക്കറ്റെടുത്തു.
advertisement
ഇത്തവണത്തെ ഐപിഎല്ലിൽ ആദ്യ നാല് കളികളിൽ മൂന്നെണ്ണത്തിലും ആദ്യം ബാറ്റു ചെയ്തവരാണ് ജയിച്ചത്. എന്നാൽ ഈ സവിശേഷത കണക്കിലെടുക്കാതെയാണ് അഞ്ചാം മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ഫീൽഡിങ് തെരഞ്ഞെടുത്തത്. മഞ്ഞു വീഴ്ച രണ്ടാമത് ബൌൾ ചെയ്യുന്നത് പ്രതികൂലമാക്കുമെന്ന വിലയിരുത്തലാണ് കൊൽക്കത്തയ്ക്കുള്ളത്.
കരുത്തുറ്റ ബാറ്റിങ് നിരയുമായാണ് ഇരു ടീമും അബുദാബിയിൽ പോരിനിറങ്ങിയത്. രോഹിത് ശർമ്മ നേതൃത്വം നൽകുന്ന മുംബൈ നിരയിൽ ക്വിന്‍റൺ ഡികോക്ക്, സൂര്യകുമാർ യാദവ്, പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ എന്നിവരുമുണ്ട്. കൊൽക്കത്ത നിരയിൽ യുവതാരങ്ങളായ ശുഭ്മാൻ ഗിൽ, നിതീഷ് റാണ, ഇയൺ മോർഗൻ, നായകൻ ദിനേഷ് കാർത്തിക്ക്, ആന്‍ഡ്രെ റസൽ എന്നിവരുമുണ്ട്. മലയാളി താരം സന്ദീപ് വാര്യർ ഉൾപ്പെടുന്നതാണ് കൊൽക്കത്തയുടെ ബൌളിങ് നിര. സുനിൽ നരെയ്ൻ, പാറ്റ് കമ്മിൻസ്, കുൽദീപ് യാദവ് എന്നിവരും കൊൽക്കത്തയ്ക്കായി പന്തെറിയാനുണ്ട്. മുംബൈ നിരയിൽ ജസ്പ്രീത് ബുംറ, ട്രെന്‍റ് ബോൾട്ട്, ജെയിംസ് പാറ്റിൻസൺ എന്നീ വമ്പൻമാരുണ്ട്.
advertisement
ടീം ഇവരിൽനിന്ന്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: 1 ഷുബ്മാൻ ഗിൽ, 2. സുനിൽ നരൈൻ, 3 നിതീഷ് റാണ, 4 ഇയോൺ മോർഗൻ, 5 ദിനേശ് കാർത്തിക് (ക്യാപ്റ്റൻ & ആഴ്ച), 6 ആൻഡ്രെ റസ്സൽ, 7 നിഖിൽ നായിക്, 8 പാറ്റ് കമ്മിൻസ്, 9 കുൽദീപ് യാദവ്, 10 സന്ദീപ് വാരിയർ , 11 ശിവം മാവി
You may also like:Kerala Secretariat Fire | സെക്രട്ടേറിയറ്റിലെ തീപിടിത്തം: നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ [NEWS]കോവിഡിനെ പ്രതിരോധിക്കാൻ മരുന്ന് വികസിപ്പെച്ചന്ന് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്; സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം [NEWS] IPL 2020| 'ക്രിക്കറ്റിലെ കങ്കണ റണൗത്ത്'; ധോണിയെ വിമർശിച്ച ഗംഭീറിനെതിരെ ആരാധകർ [NEWS]
മുംബൈ ഇന്ത്യൻസ്: 1 രോഹിത് ശർമ (ക്യാപ്റ്റൻ), 2 ക്വിന്റൺ ഡി കോക്ക് (ആഴ്ച), 3 സൂര്യകുമാർ യാദവ്, 4 സൗരഭ് തിവാരി, 5 കീറോൺ പൊള്ളാർഡ്, 6 ഹാർദിക് പാണ്ഡ്യ, 7 ക്രുനാൽ പാണ്ഡ്യ, 8 ജെയിംസ് പാറ്റിൻസൺ, 9 രാഹുൽ ചഹാർ, 10 ട്രെന്റ് ബോൾട്ട് , 11 ജസ്പ്രീത് ബുമ്ര
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 | രോഹിത് ശർമ്മയുടെ ചിറകിലേറി മുംബൈ; കൊൽക്കത്തയ്ക്ക് 196 റൺസ് വിജയലക്ഷ്യം
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement