advertisement

IPL 2020| സൽമാൻ ഖാന്റെ 2014ലെ ആ ചോദ്യത്തിന് ഒടുവിൽ പ്രീതി സിന്റ മറുപടി നൽകി

Last Updated:

ആരാധകരെ മുൾമുനയിൽ നിർത്തിയ മത്സരത്തിനൊടുവില്‍ വിജയം പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. ഇതിനു പിന്നാലെ 2014ൽ സൽമാൻഖാൻ പങ്കുവെച്ച ഒരു ട്വീറ്റ് വീണ്ടും വൈറലായി.

ആറ് വർഷങ്ങൾക്ക് മുമ്പുള്ള സൽമാൻ ഖാന്റെ ചോദ്യത്തിന് ഉത്തരം നൽകി കിങ്സ് ഇലവൻ പഞ്ചാബ് ടീം ഉടമ പ്രീതി സിന്റ. കഴിഞ്ഞ ദിവസം നടന്ന മുംബൈക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചാബ് സൂപ്പർ ഓവറിൽ മുംബൈയെ തകർത്ത് വിജയം നേടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സൽമാൻ ഖാന്റെ വർഷങ്ങൾ പഴക്കമുള്ള ചോദ്യത്തിന് സിന്റ മറുപടി നൽകിയത്.
തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം അടുത്തടുത്ത് വിജയങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ്. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ആദ്യ സൂപ്പർ ഓവറിൽ ഇരു ടീമുകളും അഞ്ച് റൺസ് വീതം എടുത്തപ്പോൾ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് കടന്നു. രണ്ടാം സൂപ്പർ ഓവറിൽ മുംബൈ 11 റൺസ് നേടി. രണ്ടാം സൂപ്പർ ഓവറിനൊടുവിൽ മുംബൈക്കെതിരെ പഞ്ചാബ് തകർപ്പൻ വിജയം നേടി.
ആരാധകരെ മുൾമുനയിൽ നിർത്തിയ മത്സരത്തിനൊടുവില്‍ വിജയം പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. ഇതിനു പിന്നാലെ 2014ൽ സൽമാൻഖാൻ പങ്കുവെച്ച ഒരു ട്വീറ്റ് വീണ്ടും വൈറലായി. സിന്റയുടെ ടീം വിജയിച്ചെന്നോ?- എന്നായിരു സൽമാന്റെ പഴയ ട്വീറ്റ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി സംഭവിച്ചതിനെ കുറിച്ചുള്ള സാധാരണ ചോദ്യമാണിത്.
advertisement
advertisement
എന്നാൽ ഇതിന് മറുപടി നൽകിയിരിക്കുകയാണ് പ്രീതി സിൻറ. അതെ എന്നായിരുന്നു സിന്റയുടെ മറുപടി. സൽമാന്റെ പഴയ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രീതി സിന്റ മറുപടി നൽകിയത്.
advertisement
ഇതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയത്. നേരത്തെ രാജസ്ഥാനെ പരാജയപ്പെടുത്തിയപ്പോഴും ഈ ട്വീറ്റ് വൈറലായിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| സൽമാൻ ഖാന്റെ 2014ലെ ആ ചോദ്യത്തിന് ഒടുവിൽ പ്രീതി സിന്റ മറുപടി നൽകി
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement