IPL 2022 | പ്ലേഓഫ് ഉറപ്പിക്കാൻ ഗുജറാത്ത്; പഞ്ചാബിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു
- Published by:Naveen
- news18-malayalam
Last Updated:
സീസണിൽ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയ മത്സരത്തിൽ ഗുജറാത്തായിരുന്നു വിജയം നേടിയത്.
ഐപിഎല്ലില്‍ (IPL 2022) പഞ്ചാബ് കിംഗ്സിനെതിരെ (Punjab Kings) ടോസ് നേടി ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans). ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.
സീസണിൽ മികച്ച ഫോമിൽ മുന്നേറുന്ന ഗുജറാത്ത് ഒമ്പത് മത്സരങ്ങളിൽ നിന്നും 16 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. പോയിന്റ് ടേബിളിൽ തലപ്പത്തുള്ള അവർ ഇന്നത്തെ മത്സരത്തിൽ ജയം നേടി പ്ലേഓഫ് ബെർത്ത് ഉറപ്പിക്കാനാണ് ഇന്ന് ഇറങ്ങുന്നത്. അതേസമയം ഒമ്പത് മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റ് മാത്രമുള്ള പഞ്ചാബിന് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. മത്സരത്തിൽ ജയിച്ചാൽ മാത്രമേ അവർക്ക് പ്ലേഓഫ് സാധ്യത നിലനിർത്താനാകൂ.
സീസണിൽ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയ മത്സരത്തിൽ ഗുജറാത്തായിരുന്നു വിജയം നേടിയത്. മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്ത് പഞ്ചാബിനെ തോൽപ്പിച്ചത്. അന്നത്തെ മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 190 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ നേടുകയായിരുന്നു. 59 പന്തില്‍ 96 റണ്‍സ് നേടിയ ശുഭ്‌മാന്‍ ഗില്ലായിരുന്നു ഗുജറാത്തിന്‍റെ ടോപ് സ്‌കോറര്‍. സായ് സുദര്‍ശന്‍ 35ഉം നായകന്‍ ഹര്‍ദിക് പാണ്ഡ്യ 27ഉം റണ്‍സെടുത്തു. അവസാന രണ്ട് പന്തില്‍ സിക്‌സര്‍ പറത്തി രാഹുല്‍ തെവാട്ടിയയായിരുന്നു മത്സരഫലം ഗുജറാത്തിന് അനുകൂലമാക്കിയെടുത്തത്.
advertisement
A look at the Playing XI for #GTvPBKS
Live - https://t.co/LcfJL3lO5i #GTvPBKS #TATAIPL https://t.co/dSw4nJQztf pic.twitter.com/D76JPlDm5Y
— IndianPremierLeague (@IPL) May 3, 2022
പഞ്ചാബ് കിംഗ്സ് (പ്ലേയിംഗ് ഇലവൻ): മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), ശിഖർ ധവാൻ, ജോണി ബെയർസ്റ്റോ, ഭാനുക രാജപക്‌സെ, ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഋഷി ധവാൻ, കഗീസോ റബാഡ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്, സന്ദീപ് ശർമ.
advertisement
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, പ്രദീപ് സാങ്‌വാൻ, ലോക്കി ഫെർഗൂസൺ, മുഹമ്മദ് ഷമി.
Location :
First Published :
May 03, 2022 7:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | പ്ലേഓഫ് ഉറപ്പിക്കാൻ ഗുജറാത്ത്; പഞ്ചാബിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു