IPL 2021 | ശ്രേയസ് അയ്യർ ഇല്ലെങ്കിലും മുഴുവൻ പ്രതിഫലവും നൽകുമെന്ന് ഡൽഹി ക്യാപിറ്റൽസ്
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ മാസം 8നാണ് താരത്തിന്റെ ശാസ്ത്രക്രിയ. അവസാന സീസണിൽ ശ്രേയസിന്റെ നേതൃത്വത്തിൽ ഡൽഹി ടീം ഫൈനൽ വരെ എത്തിയിരുന്നു
ഇത്തവണത്തെ ഐ പി എല്ലിന് ഏറ്റവും ആദ്യം തന്നെ വൻ തിരിച്ചടി നേരിട്ട ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിനിടെ വലതു തോളിന് പരിക്കേറ്റ് ഡൽഹി ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ശ്രേയസ് അയ്യർ ടീമിനു പുറത്ത് പോയിരുന്നു. താരത്തിന് ഒന്നര മാസത്തോളം വേണ്ടി വരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഇതോടെ ശ്രേയസിന് ഈ ഐ പി എൽ സീസൺ പൂർണമായും നഷ്ടപ്പെട്ടേക്കും.
ഈ മാസം 8നാണ് താരത്തിന്റെ ശാസ്ത്രക്രിയ. അവസാന സീസണിൽ ശ്രേയസിന്റെ നേതൃത്വത്തിൽ ഡൽഹി ടീം ഫൈനൽ വരെ എത്തിയിരുന്നു. ഫൈനലിക് മുംബൈയോടാണ് ഡൽഹി തോറ്റത്. ഇത്തവണ ശ്രേയസിന് പകരക്കാരനായി ഇരുപത്തിമൂന്നുകാരനായ റിഷഭ് പന്താണ് ഡൽഹിയെ നയിക്കുന്നത്. ഈ ഐ പി എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് റിഷഭ് പന്ത്. ശിഖാർ ധവാൻ, അജിൻക്യ രഹാനെ, അശ്വിൻ, ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് എന്നിവരെ മാറ്റി നിർത്തിയാണ് ഡൽഹി ടീം മാനേജ്മെന്റ് റിഷാഭിനെ നായകത്വം ഏൽപ്പിച്ചിരിക്കുന്നത്.
advertisement
You May Also Like- മദ്യകമ്പനികളുടെ ലോഗോ പതിപ്പിച്ച ജേഴ്സിയിൽ കളിക്കാൻ വിയോജിപ്പ് പ്രകടിപ്പിച്ച് മൊയീൻ അലി; ആവശ്യം അംഗീകരിച്ച് ചെന്നൈ ടീം
ശ്രേയസ് പരിക്ക് പറ്റി പുറത്ത് പോയപ്പോൾ അദ്ദേഹത്തിന് ഇത്തവണയും മുഴുവൻ പ്രതിഫലം ലഭിക്കുമോ എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹി ടീം മാനേജ്‌മന്റ്. ഒരു സീസണില്‍ ഏഴ് കോടി രൂപയാണ് അയ്യര്‍ക്ക് പ്രതിഫല ഇനത്തില്‍ ലഭിക്കുക. താരവും ഡല്‍ഹി ഫ്രാഞ്ചൈസിയുമായുള്ള കരാര്‍ അപ്രകാരമാണ്. അയ്യര്‍ക്കുള്ള മുഴുവന്‍ ശമ്പളവും നല്‍കുമെന്നാണ് ഫ്രാഞ്ചൈസി ഉടമകള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. താരത്തിന്റെ ഇന്‍ഷുറന്‍സ് വഴിയാണ് ഇത്രയും തുക ലഭിക്കുക.
advertisement
ബി സി സി ഐയുടെ പ്ലേയര്‍ ഇന്‍ഷുറന്‍സ് പോളിസിയാണ് ഇതിന് കാരണം. 2011ല്‍ പ്രാബല്യത്തില്‍ വന്ന ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ പ്ലേയര്‍ ഇന്‍ഷുറന്‍സ് പോളിസി പ്രകാരം ബിസിസിഐയുമായി കരാറുള്ള എല്ലാ കളികാര്‍ക്കും, പരിക്കോ അപകടമോ മൂലം ഐ പി എല്‍ സീസണുകള്‍ നഷ്ടമായാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. ദേശീയ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ സംഭവിക്കുന്ന പരിക്കുകള്‍ക്കും, അപകടങ്ങള്‍ക്കും ഈ സ്കീം പ്രകാരം നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍ ബി സി സി ഐയുമായി കേന്ദ്ര കരാറില്ലാത്ത താരങ്ങള്‍ക്ക് ഈ പോളിസി പ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല.
advertisement
News summary: Shreyas Iyer to get entire salary despite missing the whole season.
Keywords- IPL 2021, Shreyas Iyer, Delhi Capitals, IPL 2021 Fixture, IPL 2021 Matches
Location :
First Published :
April 04, 2021 8:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ശ്രേയസ് അയ്യർ ഇല്ലെങ്കിലും മുഴുവൻ പ്രതിഫലവും നൽകുമെന്ന് ഡൽഹി ക്യാപിറ്റൽസ്