• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രതിസന്ധിയില്‍; രണ്ടാമത് ഒരു താരത്തിനും കൂടി കോവിഡ്

IPL 2020| ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രതിസന്ധിയില്‍; രണ്ടാമത് ഒരു താരത്തിനും കൂടി കോവിഡ്

ടീമിന് തിരിച്ചടി നല്‍കി കൊണ്ട് ഓള്‍റൗണ്ടര്‍ സുരേഷ് റെയ്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറി

Dhoni-IPL-CSK-

Dhoni-IPL-CSK-

  • Share this:
    ഐപിഎല്‍ തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വീണ്ടും തിരിച്ചടി. ടീമിൽ രണ്ടാമത് ഒരു താരത്തിനും കൂടി കോവിഡ് സ്ഥിരീകരിച്ചു. കളിക്കാരനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം സിഎസ്‌കെയുടെ ഒരു പേസര്‍ക്കും 12 സപ്പോര്‍ട്ടിംഗ് സ്റ്റാഫ് അംഗങ്ങള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.

    ടീം ഒന്നടങ്കം ഇപ്പോള്‍ ക്വാറന്റൈനിലാണ്. നേരത്തെ യുഎഇയില്‍ വന്നിറങ്ങുന്ന ക്ലബുകള്‍ക്ക് എല്ലാം നിര്‍ബന്ധിത ക്വാറന്റൈന്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ചെന്നൈയുടെ ക്വാറന്റൈന്‍ കാലാവധി നീട്ടിയിരിക്കുകയാണ്. സെപ്തംബര്‍ ഒന്നു വരെയാണ് ക്വാറന്റൈന്‍ നീട്ടിയിരിക്കുന്നത്.
    You may also like:11 ദിവസം നീണ്ട പൂജ; പുരോഹിതർക്ക് ദക്ഷിണയായി നൽകിയത് വ്യാജനോട്ടുകൾ: സ്ത്രീ അറസ്റ്റിൽ [NEWS]കഞ്ചാവ് സിഗരറ്റ് ആവശ്യപ്പെട്ട് റിയ ചക്രബർത്തി? വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് സുശാന്തിന്‍റെ സഹോദരി [NEWS] Shocking | തെരുവിൽ കഴിയുന്ന സ്ത്രീയെ കൊലപ്പെടുത്തി; മൃതദേഹത്തിൽ ലൈംഗിക വൈകൃതം; യുവാവിനെ തിര‍ഞ്ഞ് പൊലീസ് [NEWS]
    അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി നല്‍കി കൊണ്ട് ഓള്‍റൗണ്ടര്‍ സുരേഷ് റെയ്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താരം ഈ സീസണില്‍ നിന്ന് പിന്മാറിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഈ സമയത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റെയ്‌നയ്ക്കും കുടുംബത്തിനും പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് സിഎസ്‌കെ സിഇഒ കെ വിശ്വനാഥന്റെ പ്രസ്താവനയില്‍ പറഞ്ഞു.
    Published by:user_49
    First published: