IPL 2021 | ദേവ്ദത്തിന്റെ 'പടിക്കല്‍' തകര്‍ന്ന് തരിപ്പണമായി രാജസ്ഥാന്‍; 21 ബോള്‍ ബാക്കി നില്‍ക്കെ ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം

Last Updated:

മത്സരത്തിലെ ജയത്തോടെ ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ബാംഗ്ലൂര്‍ ടീം. നാല് കളികളില്‍ നിന്നും എട്ട് പോയിന്റാണ് ടീം നേടിയിരിക്കുന്നത്

രാജസ്ഥാന്‍ റോയല്‍സിനെതിരെ അനായാസ ജയം സ്വന്തമാക്കി കോഹ്ലിയും സംഘവും. രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം 21 ബോള്‍ ബാക്കി നില്‍ക്കെ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ബാംഗ്ലൂര്‍ മറികടന്നു. ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലിന്റെയും വിരാട് കൊഹ്ലിയുടെയും തകര്‍പ്പന്‍ പ്രകടനമാണ് ബാംഗ്ലൂരിന്ന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ മത്സരത്തില്‍ സെഞ്ച്വറി പ്രകടനം കാഴ്ച വെച്ചു. പടിക്കല്‍ 52 പന്തില്‍ നിന്നും 11 ബൗണ്ടറികളും, ആറ് സിക്‌സറുകളുമടക്കം 101 റണ്‍സ് നേടിയപ്പോള്‍ 47 പന്തില്‍ നിന്നും ആറ് ബൗണ്ടറികളും, 3 സിക്‌സറുമടക്കം 72 റണ്‍സാണ് നായകന്‍ കോഹ്ലി നേടിയത്. തുടക്കത്തിലേ തന്നെ ബൗളര്‍മാരെ ആക്രമിച്ചു കളിച്ച പടിക്കല്‍ - കോഹ്ലി കൂട്ടുകെട്ട് അക്ഷരാര്‍ത്ഥത്തില്‍ രാജസ്ഥാന്‍ ടീമിനെ നിഷ്പ്രഭമാക്കുകയായിരുന്നു.
മത്സരത്തിലെ ജയത്തോടെ ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ബാംഗ്ലൂര്‍ ടീം. നാല് കളികളില്‍ നിന്നും എട്ട് പോയിന്റാണ് ടീം നേടിയിരിക്കുന്നത്. മത്സരത്തിലെ പ്രകടനത്തിലൂടെ നായകന്‍ കോഹ്ലി ഐ പി എല്ലില്‍ 6000 റണ്‍സ് പിന്നിട്ടിരിക്കുകയാണ്. ഇതുവരെയുള്ള ബാംഗ്ലൂരിന്റെ പോരാട്ടം വിലയിരുത്തുകയാണെങ്കില്‍ കന്നിക്കിരീടം നേടാന്‍ ഏറ്റവും യോജ്യമെന്ന് തോന്നിക്കുന്ന സീസണ്‍ ആണിത്. തുടക്കം മുതലേ ടൂര്‍ണമെന്റില്‍ എതിരാളികള്‍ക്ക് മേല്‍ സര്‍വ്വാധിപത്യം സ്ഥാപിച്ചുകൊണ്ടാണ് ടീം മുന്നേറുന്നത്. പ്രതീക്ഷക്കൊത്ത് ഉയരാത്തതില്‍ വിമര്‍ശനം നേരിട്ടുക്കൊണ്ടിരുന്ന ബാംഗ്ലൂര്‍ ഓപ്പണര്‍മാര്‍ വായടപ്പിക്കുന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്.
advertisement
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടാനായത്. മോശം തുടക്കമായിരുന്നു രാജസ്ഥാന്റേത്. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിക്കൊണ്ട് 32 റണ്‍സ് നേടാനേ രാജസ്ഥാനു കഴിഞ്ഞുള്ളൂ. 18 റണ്‍സ് നേടിയപ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയ രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ സഞ്ജു സാംസണും ശിവം ഡൂബെയും മുന്നോട്ട് നയിക്കാന്‍ ശ്രമം നടത്തിയെങ്കിലും എട്ടാം ഓവറിലൂടെ സ്‌കോര്‍ 43ല്‍ നില്‍ക്കെ വാഷിങ്ടണ്‍ സുന്ദര്‍ സഞ്ജുവിനെ കൂടാരം കയറ്റി.
advertisement
ശേഷം ക്രീസിലെത്തിയ റിയാന്‍ പരാഗ് ഡൂബെയോടൊപ്പം തകര്‍പ്പന്‍ അടികളിലൂടെ സ്‌കോര്‍ ഉയര്‍ത്തി. പതിനാലം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ 16 പന്തില്‍ നിന്നും 25 റണ്‍സെടുത്ത പരാഗിനെ വീഴ്ത്തി. അതിനുശേഷം 32 പന്തില്‍ 46 റണ്‍സെടുത്ത് ശിവം ഡൂബെയും പുറത്തായി. രാജസ്ഥാന്‍ നിരയില്‍ രാഹുല്‍ തെവാതിയയും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 23 പന്തില്‍ നിന്നും 40 റണ്‍സാണ് താരം നേടിയത്. ബാംഗ്ലൂരിന് വേണ്ടി ബൗളര്‍മാരായ മുഹമ്മദ് സിറാജും, ഹര്‍ഷല്‍ പട്ടേലും മൂന്ന് വീതം വിക്കറ്റുകള്‍ നേടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ദേവ്ദത്തിന്റെ 'പടിക്കല്‍' തകര്‍ന്ന് തരിപ്പണമായി രാജസ്ഥാന്‍; 21 ബോള്‍ ബാക്കി നില്‍ക്കെ ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement