IPL 2021 | റോയല്‍ പോരാട്ടത്തില്‍ രാജസ്ഥാനെതിരെ ടോസ് നേടിയ ബാംഗ്ലൂര്‍ ബൗളിങ് തിരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റങ്ങള്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കളിച്ച മൂന്ന് മത്സരവും ജയിച്ചാണ് ബാംഗ്ലൂര്‍ മത്സരത്തിന് എത്തുന്നതെങ്കില്‍ ഒരു ജയവും രണ്ട് തോല്‍വിയും ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ് രാജസ്ഥാന്റെ വരവ്
രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബൗളിങ് തിരഞ്ഞെടുത്തു. ഇരു ടീമുകളും ഇന്നത്തെ മത്സരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബാംഗ്ലൂരില്‍ രജത് പാടിധറിന് പകരം കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ ടീമിലെത്തി. രാജസ്ഥാന്‍ റോയല്‍സില്‍ ജയദേവ് ഉനദ്കട്ടിന് പകരം ശ്രേയസ് ഗോപാല്‍ ഇന്നത്തെ മത്സരത്തില്‍ ഇറങ്ങും.
കളിച്ച മൂന്ന് മത്സരവും ജയിച്ചാണ് ബാംഗ്ലൂര്‍ മത്സരത്തിന് എത്തുന്നതെങ്കില്‍ ഒരു ജയവും രണ്ട് തോല്‍വിയും ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ് രാജസ്ഥാന്റെ വരവ്. ഇരു ടീമിനും മികച്ച താരനിരയുണ്ടെങ്കിലും പ്രകടനത്തില്‍ ഒരടി മുന്നില്‍ നില്‍ക്കുന്നത് ബാംഗ്ലൂരിന്റെ താരങ്ങളാണ്. കൂടുതല്‍ സ്ഥിരതയോടെ കളിക്കാന്‍ അവര്‍ക്ക് കഴിയുന്നു എന്നത് തന്നെയാണ് അവരുടെ മികവിന് ആധാരം. മറുവശത്ത് സ്ഥിരതയില്ലായ്മയാണ് രാജസ്ഥാനെ പിന്നോട്ട് വലിക്കുന്ന ഘടകം.
ഈ മത്സരത്തിലും ജയത്തോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം വീണ്ടെടുക്കാനാവും കോഹ്ലിയും സംഘവും ഇന്നിറങ്ങുക. മറുഭാഗത്ത് ഈ മത്സരത്തില്‍ ജയം നേടി ടൂര്‍ണമെന്റില്‍ മുന്നോട്ട് കുതിക്കുന്നതിനായുള്ള ഊര്‍ജ്ജം കണ്ടെത്താനാവും സഞ്ജുവും സംഘവും ശ്രമിക്കുന്നത്. ബാറ്റിങ് പ്രയാസം എന്ന് വിലയിരുത്തപ്പെട്ട ചെപ്പോക്കില്‍ മൂന്ന് കളിയിലും ജയം പിടിച്ചാണ് ബാംഗ്ലൂര്‍ എത്തുന്നത്.
advertisement
ഓപ്പണിങ്ങില്‍ കോഹ്ലി-ദേവദത്ത് പടിക്കല്‍ കൂട്ടുകെട്ടിന് ശോഭിക്കാനായിട്ടില്ല എന്നത് മാത്രമാണ് ബാംഗ്ലൂരിന്റെ ആശങ്ക. ഇരുവരും കൂടി താളം കണ്ടെത്തിയാല്‍ ഇത്തവണ ബാംഗ്ലൂര്‍ എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയായി മാറും. ബൗളിങ്ങില്‍ മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും കൈല്‍ ജാമിസനും മികവ് കാട്ടുമ്പോള്‍ പിന്തുണ നല്‍കാന്‍ യുസ്വേന്ദ്ര ചഹലുമുണ്ട്.
കളത്തിലെ തോല്‍വികളുടെയും താരങ്ങളുടെ പരുക്കുകളുടെയും പിന്‍മാറ്റങ്ങളുടെയും നടുവിലാണ് രാജസ്ഥാന്‍ റോയല്‍സ്. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് തിരിച്ചുകൊണ്ടുവരേണ്ടത് സഞ്ജുവിന്റെ ഉത്തരവാദിത്തമാണ്. ടീമില്‍ ചില ഒറ്റയാന്‍ പ്രകടനങ്ങളുണ്ടാകുന്നുവെന്നല്ലാതെ ഒരു ടീമെന്ന നിലയില്‍ രാജസ്ഥാന് ഇനിയും ശോഭിക്കാനായിട്ടില്ല. സീസണിലെ രാജസ്ഥാന്റെ ആദ്യ കളിയില്‍ തന്നെ നായകന്‍ സഞ്ജു സെഞ്ചുറി നേടിയെങ്കിലും പിന്നെ വന്ന രണ്ട് കളിയിലും നിരാശപ്പെടുത്തി. ഇന്നും സഞ്ജുവിന് സ്‌കോര്‍ ഉയര്‍ത്താനായില്ലെങ്കില്‍ സ്ഥിരതയില്ലായ്മയുടെ പേരില്‍ വീണ്ടും വിമര്‍ശനം ശക്തമാവും.
advertisement
ഐ പി എല്ലില്‍ ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ 10 വട്ടം വീതം ഇരുവരും ജയം പിടിച്ചു. കഴിഞ്ഞ സീസണില്‍ രാജസ്ഥാനെ രണ്ട് മത്സരങ്ങളിലും ബാംഗ്ലൂര്‍ തോല്‍പ്പിച്ചു. ബാറ്റിങ്ങിനെ തുണക്കുന്നതാണ് വാങ്കഡെയിലെ പിച്ച്. കഴിഞ്ഞ 5 ഐ പി എല്‍ മത്സരങ്ങള്‍ നോക്കുമ്പോള്‍ 170 റണ്‍സ് ആണ് ഇവിടുത്തെ ശരാശരി സ്‌കോര്‍.
Location :
First Published :
April 22, 2021 8:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | റോയല്‍ പോരാട്ടത്തില്‍ രാജസ്ഥാനെതിരെ ടോസ് നേടിയ ബാംഗ്ലൂര്‍ ബൗളിങ് തിരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റങ്ങള്‍