നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala-bypolls
  • »
  • Kerala Bypolls |കുട്ടനാട്ടില്‍ തോമസ് കെ തോമസ് LDF സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

  Kerala Bypolls |കുട്ടനാട്ടില്‍ തോമസ് കെ തോമസ് LDF സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

  തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ ആരെങ്കിലും സ്ഥാനാര്‍ഥിയാകണമെന്ന നിലപാട്  പാര്‍ട്ടിയ്ക്കുണ്ടായിരുന്നു.

  news18

  news18

  • Share this:
  കോഴിക്കോട്: ഉപതെരഞ്ഞെടുപ്പില്‍ കുട്ടനാട് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എന്‍സിപിയിലെ തോമസ് കെ തോമസ് മത്സരിക്കും. തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. എന്‍സിപി നേതാവായ മന്ത്രി എ കെ ശശീന്ദ്രനാണ് സ്ഥാനാര്‍ഥി തോമസ് കെ തോമസാണെന്ന കാര്യം വ്യക്തമാക്കിയത്.

  സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഘടകങ്ങളുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. എല്‍ഡിഎഫ് ഇനി ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട കാര്യമേയുള്ളുവെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

  നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തുക തന്നെ ചെയ്യുമെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ ആരെങ്കിലും സ്ഥാനാര്‍ഥിയാകണമെന്ന നിലപാട്  പാര്‍ട്ടിയ്ക്കുണ്ടായിരുന്നു. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

  തോമസ് ചാണ്ടി 2016ല്‍ മത്സരിച്ചപ്പോള്‍ ഡമ്മിയായി നാമനിര്‍ദേശ പത്രിക നല്‍കിയത് തോമസ് കെ തോമസ് ആയിരുന്നു. തോമസിനെ പിന്‍ഗാമിയാക്കണമെന്ന് കാണിച്ച് തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി എന്‍സിപി, എല്‍ഡിഎഫ് നേതാക്കള്‍ക്ക് കത്തയച്ചിരുന്നു.
  Published by:Naseeba TC
  First published: