തിരുവനന്തപുരത്ത് ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി: 17കാരന് കൈപ്പത്തികൾ നഷ്ടമായി ; 4 പേർക്ക് പരിക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
ബോംബ് നിർമിച്ചത് പൊലീസിനെ എറിയാനാണോ എന്നു സംശയമുണ്ട്.
തിരുവനന്തപുരം: മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിയില്‍ നാല് പേർക്ക് പരിക്ക്. സ്‌ഫോടനത്തിൽ 17- കാരന് രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു. നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ രണ്ടു കൈപ്പത്തികളാണ് അറ്റുപോയത്. നെടുമങ്ങാട് സ്വദേശിയായ പതിനേഴുകാരൻ, അഖിലേഷ്, കിരണ്‍, ശരത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാലുപേരേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ നാലു പേരും ഗുണ്ടാസംഘത്തിലുൾപ്പെട്ടവരാണെന്നു പൊലീസ് പറഞ്ഞു. ബോംബ് നിർമിച്ചത് പൊലീസിനെ എറിയാനാണോ എന്നു സംശയമുണ്ട്. നാലു പേർക്കുമെതിരെ വഞ്ചിയൂരിൽ ബൈക്ക് മോഷണക്കേസുണ്ട്. ഇവരെ അന്വേഷിച്ച് പൊലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിൽ പോയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 03, 2024 8:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി: 17കാരന് കൈപ്പത്തികൾ നഷ്ടമായി ; 4 പേർക്ക് പരിക്ക്