തൃശൂര്‍: കൊടകര മറ്റത്തൂര്‍ നീരാട്ടുകുഴിയില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകള്‍ സാന്ദ്ര (20) ആണു മരിച്ചത്. സാന്ദ്രയുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സംഭവം.
ഭര്‍ത്താവ് വിപിന്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. കാലിന് അപരടം സംഭവിച്ച് വിപിന്‍ വിശ്രമത്തിലാണ്. വീടിന്റെ മുന്‍വശത്തെയും പിന്‍വശത്തേയും വാതില്‍ അടച്ച ശേഷം അടുക്കളയില്‍വച്ചാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.