തൃശൂര്‍: ബെക്കും ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു(Death). പെരുമ്പിലാവ് പൂഴിക്കുന്നത്ത് അസ്ലമിന്റെ മകന് അന്‍സില്‍ (18) ആണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്(Bus) അന്‍സില്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍(Bike) ഇടിക്കുകയായിരുന്നു. അന്‍സില്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.
രാവിലെ ഓന്‍പതു മണിയോടെയായിരുന്നു അപകടം. തൃശൂരില്‍ എന്‍ട്രന്‍സ് ക്ലാസിന് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. പിതാവ് വിദേശത്താണ്. മാതാവ് നിഷയുടെ പെരുമ്പിലാവിലെ വീട്ടിലാണ് കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.
പുന്നയൂര്‍ക്കുളത്ത് പുതുതായി പണിത വീട്ടിലേക്കു താമസം മാറാനുള്ള തയാറെടുപ്പിലായിരുന്നു. പെരുമ്പിലാവ് അന്‍സാര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. സഹോദരന്: അമിന്‍.
Fire Accident | പത്തനംതിട്ടയില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം കത്തി നശിച്ചു
പത്തനംതിട്ടയില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു സന്നിധാനത്ത് നിന്ന് ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തിരുവനന്തപുരത്തു നിന്നുള്ളവരുടെ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനത്തില്‍ നിന്നു പുക ഉയരുന്നതു കണ്ട് എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ളാഹ ചെളിക്കുഴിയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും വാഹനം പൂര്‍ണമായി കത്തി നശിച്ചിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.