കൊച്ചി: കളമശേരിയിലെ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍(Landslide Accident) നാല് തൊഴിലാളികള്‍ മരിച്ചു(Death). രണ്ടു പേരെ രക്ഷിച്ചു. ഒരാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഉച്ചയ്ക്ക് 2 മണിയോടെ കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണുനീക്കുമ്പോഴാണ് അപകടമുണ്ടായത്.
അപകടമുണ്ടായ സ്ഥലത്തെ നിര്‍മാണം നിര്‍ത്തിവച്ചതായി കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. അപകടം സംബന്ധിച്ച് എഡിഎമ്മിന്റെ നേതൃത്വത്തില്‍ അന്വേഷണം. അഞ്ച് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമേ തുടര്‍ നടപടി തീരുമാനിക്കൂവെന്നും കളക്ടര്‍ വ്യക്തമാക്കി.
ഫൈജുല്‍ മണ്ഡല്, കൂടൂസ് മണ്ഡല്, നൗജേഷ് മണ്ഡല്, നൂറാമിന്‍ മണ്ഡല് എന്നീ അതിഥി തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. രക്ഷപ്പെടുത്തി ആദ്യം ആശുപത്രിയില്‍ എത്തിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
18 അടി താഴ്ചയോളമുള്ള കുഴിയിലാണ് തൊഴിലാളികള്‍ അകപ്പെട്ടത്. കുഴിയെടുക്കുന്നതിനിടെ ഇവരുടെ ദേഹത്തേക്ക് ഏകേദശം ഏഴടിയോളം ഉയരത്തില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.