'ലോകം മുഴുവന്‍ സുഖം പകരാൻ'; നൃത്തചുവടുകളുമായി തിരുവനന്തപുരത്തെ 24 വനിതാ ഡോക്ടര്‍മാർ

ഡോക്ടര്‍മാരുടെ നൃത്തച്ചുവടുകള്‍ ദേശീയ മാധ്യമങ്ങളിലും വാർത്തയായിരിക്കുകയാണ്

News18 Malayalam | news18-malayalam
Updated: April 16, 2020, 1:00 PM IST
'ലോകം മുഴുവന്‍ സുഖം പകരാൻ'; നൃത്തചുവടുകളുമായി തിരുവനന്തപുരത്തെ 24 വനിതാ ഡോക്ടര്‍മാർ
doctors of sk hospital
  • Share this:
തിരുവനന്തപുരം: ലോകം കോവിഡ് ഭീതിയില്‍ കഴിയുമ്പോൾ വിശ്രമമില്ലാതെയുള്ള ജോലിയിലാണ് ആരോഗ്യപ്രവര്‍ത്തകള്‍. ഇത് മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളും പ്രയാസങ്ങളും കുറയ്ക്കാന്‍ നൃത്താവിഷ്‌കാരവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം എസ് കെ ആശുപത്രിയില്‍ നിന്നുള്ള 24 വനിതാ ഡോക്ടര്‍മാര്‍.

'ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ' എന്ന ഗാനത്തിന് ഇവര്‍ ദൃശ്യാവിഷ്‌കാരം നല്‍കിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെ നൃത്തച്ചുവടുകള്‍ ദേശീയ മാധ്യമങ്ങളിലും വാർത്തയായിരിക്കുകയാണ്. അനസ്തെറ്റിസ്റ്റ് ഡോക്ടറായ കുക്കു ഗോവിന്ദനാണ് ഈ ആശയം അവതരിപ്പിച്ചത്. മറ്റൊരു അനസ്തെറ്റിസ്റ്റ് ഡോക്ടറായ ശരണ്യ കൃഷ്ണന്‍ നൃത്തം ഒരുക്കി.

You may also like:'CPM ക്രിമിനലുകളെ രക്ഷപ്പെടുത്താൻ വക്കീലന്മാർക്ക് നൽകുന്നത് ജനങ്ങളുടെ നികുതിപ്പണമാണ്'; മുഖ്യമന്ത്രിക്കെതിരെ VT ബൽറാം [NEWS]COVID 19| രോ​ഗം ഭേദമായ UK പൗരൻമാര്‍ നാട്ടിലേക്ക്; ബ്രിട്ടീഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ [PHOTOS]COVID 19| സൗദിയിൽ ആറ് പേർ കൂടി മരിച്ചു; രോഗബാധിതർ 5869 [PHOTOS]
തുടര്‍ന്ന് എസ്‌കെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഈ ആശയം നിര്‍ദ്ദേശിക്കുകയും ചെയ്യുകയുമായിരുന്നു. 25-നും 60-നും ഇടയില്‍ പ്രായമുള്ള ഡോക്ടര്‍മാരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ട് ദിവസം കൊണ്ടാണ് വീഡിയോ ഷൂട്ട് ചെയ്ത് പുറത്തിറക്കിയത്.
First published: April 16, 2020, 12:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading