പാലക്കാട്: കെ എം ഷാജി എംഎൽഎയെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വി.ടി ബൽറാം എംഎൽഎ. കൊലക്കേസ് പ്രതികളായ സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താൻ വേണ്ടി കൊണ്ടുവരുന്ന വക്കീലന്മാർക്ക് കോടികള്‍ ഫീസ് നൽകുന്നത് ഏത് അക്കൗണ്ടിൽ നിന്നായാലും അത് ജനങ്ങളുടെ നികുതിപ്പണമാണ്. അതിലെ അധാർമ്മികതയല്ലേ ഒരു ജനപ്രതിനിധി ചൂണ്ടിക്കാട്ടിയതെന്ന് ബൽറാം പറഞ്ഞു.
കൊലക്കേസ് പ്രതികളായ സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താൻ വേണ്ടി കൊണ്ടുവരുന്ന വക്കീലന്മാർക്ക് ലക്ഷങ്ങളും കോടികളും ഫീസ് നൽകുന്നത് കേരള സർക്കാരിൻ്റെ ഏത് ഹെഡ് ഓഫ് അക്കൗണ്ടിൽ നിന്നാണ് എന്നതല്ലല്ലോ മുഖ്യമന്ത്രീ പ്രശ്നം, ഏത് അക്കൗണ്ടിൽ നിന്നായാലും അത് ജനങ്ങളുടെ നികുതിപ്പണമാണ് എന്നതല്ലേ യാഥാർത്ഥ്യം? അതിലെ അധാർമ്മികതയല്ലേ ഒരു ജനപ്രതിനിധി ചൂണ്ടിക്കാട്ടിയത്? മുറ പോലെ നടക്കും എന്ന് താങ്കൾ ആവർത്തിച്ച് പറയുന്ന ഹെലികോപ്റ്റർ അടക്കമുള്ളവയുടെ ധൂർത്തും അനാവശ്യ കാബിനറ്റ് റാങ്കുകാരുടെ ധാരാളിത്തവും കോടികൾ പൊടിക്കുന്ന പിആർ ചെലവും ഈ ദുരിതകാലത്ത് ഒരു വലിയ അധാർമ്മികതയല്ലേ?
ഇനിയെങ്കിലും അത്തരം ധൂർത്തും പാഴ്ച്ചെലവും പാർട്ടിക്കാർക്ക് വേണ്ടിയുള്ള തോന്ന്യാസവും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന ഒരു പ്രഖ്യാപനമല്ലേ മുഖ്യമന്ത്രീ യഥാർത്ഥത്തിൽ താങ്കൾ ഈ കേരളത്തിന് നൽകേണ്ടിയിരുന്ന മറുപടി?
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.