അപകടത്തിനിടെ സീറ്റ് ബെല്‍റ്റില്‍ കുടുങ്ങി 7 വയസുകാരന് ദാരുണാന്ത്യം
Last Updated:
ദേശീയപാതയില്‍ ചേര്‍ത്തല തിരുവിഴയ്ക്കു സമീപം വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം.
ആലപ്പുഴ: വാഹനാപകടത്തിനിടെ കാറിന്റെ സീറ്റ് ബെല്‍റ്റില്‍ കുടുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം. കോട്ടയം കാഞ്ഞിരപ്പള്ളി കിഴക്കേതലയ്ക്കല്‍ തോമസ് ജോര്‍ജിന്റെയും ഡ്യൂറോഫ്‌ലെക്‌സ് ചെയര്‍മാന്‍ ജോര്‍ജ് എല്‍.മാത്യുവിന്റെ മകളായ മറിയത്തിന്റെയും മകന്‍ ജോഹനാണ് മരിച്ചത്. ദേശീയപാതയില്‍ ചേര്‍ത്തല തിരുവിഴയ്ക്കു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ പിന്‍സീറ്റിലിരുന്ന ജോഹന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റ തോമസും മറിയവും ഇളയമകള്‍ ദിയയും ചികിത്സയിലാണ്.
സീറ്റ് ബെല്‍റ്റ് നെഞ്ചിലും വയറ്റിലും മുറുകി ആന്തരികാവയവങ്ങള്‍ക്കു പരുക്കേറ്റാണ് ജോഹന്‍ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ജോഹന്റെ ശരീരത്തില്‍ സീറ്റ് ബെല്‍റ്റ് മുറുകിയതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു. അതേസമയം മറ്റു പരുക്കുകളൊന്നുമില്ല.
അപകടത്തില്‍ മുന്‍ഭാഗത്തെ എയര്‍ ബാഗുകള്‍ പുറത്തുവന്നതിനാലാണ് തോമസ് ജോര്‍ജും മറിയവും രക്ഷപ്പെട്ടത്. എന്നാല്‍ ജോഹന്‍ ഇരുന്ന ഭാഗത്തെ ഭാഗത്തെ എയര്‍ ബാഗ് പുറത്തുവന്നിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിൽ നിന്നും ആലപ്പുഴയിൽ മറിയത്തിന്റെ വീട്ടിലേക്കു വരുന്നതിനിടെയായിരുന്നു അപകടം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 24, 2019 7:31 AM IST










