• HOME
 • »
 • NEWS
 • »
 • kerala
 • »
 • പാൽ വാങ്ങാൻ പോകുന്നതിനിടെ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

പാൽ വാങ്ങാൻ പോകുന്നതിനിടെ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു.

 • Last Updated :
 • Share this:
  പത്തനംതിട്ട: പാൽ വാങ്ങാൻ പോകുന്നതിനിടെ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ കടിച്ചത്.

  കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഇവിടെവെച്ച് പ്രതിരോധവാക്സിൻ നൽകി.

  ഇന്നലെ വൈകീട്ടോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ആരോഗ്യനില മോശമായതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

  'ആക്രമണസ്വഭാവമുള്ള തെരുവുനായകളെ വെടിവയ്ക്കാൻ അനുമതി വേണം'; കോഴിക്കോട് കോർപറേഷൻ

  ആക്രമണസ്വഭാവമുള്ള തെരുവ് നായകളെ വെടി വെക്കാൻ അനുമതി വേണമെന്ന ആവശ്യവുമായി കോഴിക്കോട് കോർപറേഷൻ കൗൺസിൽ. ശ്രദ്ധ ക്ഷണിക്കലിലൂടെ കൗൺസിലർ എൻ സി മോയിൻ കുട്ടിയാണ് ഈ ആവശ്യമുന്നയിച്ചത്. തെരുവുനായ ശല്യം പരിഹരിക്കാൻ നഗരത്തിൽ പ്രത്യേക സമിതിയുണ്ടാക്കാൻ കോർപറേഷൻ തീരുമാനിച്ചു.

  Also Read- 
  Rabies vaccine|പേ വിഷബാധ വാക്സിൻ സുരക്ഷിതമാണോ? ആരോഗ്യ മന്ത്രി വീണാ ജോർജിനെ തിരുത്തി മുഖ്യമന്ത്രി

  മോയിൻ കുട്ടി മുൻപിൽ വെച്ച ആവശ്യത്തിന് പിന്തുണയുമായി ഭരണ-പ്രതിപക്ഷ കൗൺസിലർമാരും രംഗത്തെത്തി. ഇതോടെയാണ് പ്രത്യേക സമിതിയുണ്ടാക്കാൻ കൗൺസിൽ തീരുമാനിച്ചത്. ഈ സമിതി വിഷയം പരിശോധിച്ചതിന് ശേഷം നിയമപരമായി നായകളെ വെടിവച്ച് കൊല്ലുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുവാദം തേടുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.

  Related News- Rabies | ഒരു മാസം മുമ്പ് നായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

  കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​ലെ എ​ല്ലാ ക​ക്ഷി​ക​ളും അ​ട​ങ്ങു​ന്ന​താ​കും ക​മ്മി​റ്റി​യെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. കാ​ട്ടു​പ​ന്നി​ക​ളു​ടെ കാ​ര്യ​ത്തി​ലെ​ന്ന​പോ​ലെ ആ​ക്ര​മ​ണ​സ്വ​ഭാ​വ​മു​ള്ള നാ​യ്ക്ക​ളെ വെ​ടി​വ​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണമെ​ന്ന്​ ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ​ക്ഷ​ണി​ച്ച എ​ൻ സി മോ​യി​ൻ​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ്​ കൗ​ൺ​സി​ൽ തീ​രു​മാ​നം.

  Also Read- തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

  ക​ഴി​ഞ്ഞ​ദി​വ​സം കാ​ളൂ​ർ റോ​ഡ്​ ഭാ​ഗ​ത്ത്​ നാ​യ പ്ര​കോ​പ​ന​മി​ല്ലാ​തെ കു​ട്ടി​ക​ള​ട​ക്കം 12 ​പേ​രെ ക​ടി​ച്ച​താ​യി മോ​യിൻ​കു​ട്ടി പ​റ​ഞ്ഞു. വാ​ക്സി​ൻ എടുത്തിട്ടും ആ​ളുകൾ മ​രി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​വ​ന്ന​തോ​ടെ എ​ല്ലാ​വ​രും ആ​ശ​ങ്കയി​ലാ​ണ്. നാ​യകൾ അ​രാ​ജ​ക​ത്വ​മു​ണ്ടാ​ക്കു​ന്നു. എബി​സി പ​ദ്ധ​തി​യു​ണ്ടാ​യി​ട്ടും നാ​യ ശ​ല്യം കൂ​ടി​വ​രു​ന്നു​വെ​ന്നും മോ​യി​ൻ​കു​ട്ടി പ​റ​ഞ്ഞു.

  Also Read- എരിവില്ലാത്ത കപ്പലണ്ടി; ക്രീമില്ലാത്ത ബൺ; ലേയ്സ്; പപ്പടത്തിന് മുമ്പ് നമ്മൾ അടി കൂടി ആറാടിയ ആഹാരങ്ങൾ

  നായക​ളെ പ​രി​പാ​ലി​ക്ക​ണ​മെ​ന്ന ന​ഗ​ര​കാ​ര്യ ഡ​യ​റ​ക​ട്​​റു​ടെ ഉ​ത്ത​ര​വ്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ കോ​ർ​പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ കെ സി ശോ​ഭി​ത​യും ആ​വ​ശ്യ​പ്പെ​ട്ടു. കെ ​മൊ​യ്തീ​ൻ കോ​യ, ഡോ.​പി ​എ​ൻ അ​ജി​ത, അ​ഡ്വ. സി ​എം ജ​ഷീ​ർ, എം‌ ​ബി​ജു​ലാ​ൽ, കെ ​നി​ർ​മ​ല, എം ​പി ഹ​മീ​ദ്, ഉ​ഷാ​കു​മാ​രി, സ​രി​ത പ​റ​യേ​രി തു​ട​ങ്ങി​യ​വ​ർ വിവിധ നിർദേശങ്ങൾ മുന്നോട്ടുവച്ചു.
  Published by:Anuraj GR
  First published: