• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'അമേരിക്കക്കാർക്ക് നഷ്ടപ്പെടാത്ത എന്താണ് നമ്മൾ ഭാരതീയർക്ക് നഷ്ടപ്പെട്ടത്?' കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സലിം കുമാർ

'അമേരിക്കക്കാർക്ക് നഷ്ടപ്പെടാത്ത എന്താണ് നമ്മൾ ഭാരതീയർക്ക് നഷ്ടപ്പെട്ടത്?' കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സലിം കുമാർ

ചില ഡമ്മി കർഷകർ ഡൽഹിയിൽ കാട്ടിക്കൂട്ടിയ വ്യാജ കർഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാംകിട സെലിബ്രിറ്റീസിന് കാശു കൊടുത്തു കൂലിക്കേഴുതിപ്പിച്ച ചില ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടെന്നും കൃഷ്ണകുമാർ പോസ്റ്റിൽ പറയുന്നു.

salim kumar

salim kumar

 • News18
 • Last Updated :
 • Share this:
  കൊച്ചി: സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി നടൻ സലിം കുമാർ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് സലിം കുമാർ നിലപാട് വ്യക്തമാക്കിയത്. അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടപ്പോൾ ഉള്ള ദയനീയ ചിത്രം ലോകത്തെ ഏതൊരുവന്റെയും ഉള്ള് പിടയ്ക്കുന്നത് ആയിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗഭേദമന്യേ എല്ലാവരും അമേരിക്കയ്ക്ക് എതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ലെന്നും സലിം കുമാർ കുറിച്ചു.

  അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാനയും ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്ടിവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കുമെന്നും അതിന് രാഷ്ട്രവരമ്പുകളോ രാഷ്ട്രീയ വരമ്പുകളോ വർഗ്ഗ വരമ്പുകളോ വർണ വരമ്പുകളോ ഇല്ലെന്നും എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പമാണെന്നും സലിം കുമാർ വ്യക്തമാക്കി.
  You may also like:ഊണുമേശയിൽ ഇരുന്ന് ചുറ്റുമൊന്ന് നോക്കിയപ്പോൾ മുറിയുടെ മൂലയിൽ ഓറഞ്ച് പാമ്പ്; പൊലീസ് എത്തിയപ്പോൾ ആള് അമേരിക്കൻ [NEWS]ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു; ഭാര്യയുടെ കൈഞരമ്പ് മുറിച്ച് ഭർത്താവ് തൂങ്ങി മരിച്ചു; അപകടനില തരണം ചെയ്ത് ഭാര്യ - സംഭവം അരൂരിൽ [NEWS] സഞ്ചരിക്കുന്ന ബാർ ആയി ഒരു കാർ; 'റോംഗ് നമ്പർ' എന്ന കോഡ് പറഞ്ഞാൽ മദ്യം റെഡി; ഒടുവിൽ പിടി വീണത് ഇങ്ങനെ [NEWS]സലിം കുമാർ ഫേസ്ബുക്കിൽ കുറിച്ചത്,

  'അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല.

  പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.
  അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്.
  പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല.
  എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം.
  #IStandwithFarmers
  #FarmersagainstPropagandistGovernment
  #FarmerLivesMatter'

  ഇതിനിടെ, സച്ചിൻ തെണ്ടുൽക്കർ ഉൾപ്പെടെയുള്ളവരുടെ പ്രതികരണത്തിന് പിന്തുണയുമായി നടൻ കൃഷ്ണകുമാർ രംഗത്തെത്തി. ഭാരതം ഒരു ശക്തമായ രാജ്യമാണെന്നും ഭാരതീയർ അതിശക്തരാണെന്നും പറഞ്ഞായിരുന്നു കൃഷ്ണകുമാറിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഇതാണ് ശെരിയായ ഭാരതവും ഭാരതീയരും. നമ്മളോട് കളിക്കല്ലേ മാന്തിയാൽ വലിച്ചു കീറും, ഇതാണ് പുതിയ ഇന്ത്യ എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

  കർഷകർ നമ്മുടെ സ്വന്തം സഹോദരങ്ങളാണെന്നും അവർ സന്തുഷ്ടരാണെന്നും അവർ അവരുടെ കൃഷിയിടങ്ങളിലുമാണ് അതു കൊണ്ടാണല്ലോ നമ്മുടെ അന്നം മുട്ടാതെ പോകുന്നതെന്നും കൃഷ്ണകുമാർ പറയുന്നു. ചില ഡമ്മി കർഷകർ ഡൽഹിയിൽ കാട്ടിക്കൂട്ടിയ വ്യാജ കർഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാംകിട സെലിബ്രിറ്റീസിന് കാശു കൊടുത്തു കൂലിക്കേഴുതിപ്പിച്ച ചില ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടെന്നും കൃഷ്ണകുമാർ പോസ്റ്റിൽ പറയുന്നു.
  Published by:Joys Joy
  First published: