advertisement

ന്യൂസ് 18 കേരള ചാനലിനും മാധ്യമപ്രവത്തകർക്കും നടൻ വിനായകൻ്റെ ഭീഷണി

Last Updated:

കഴിഞ്ഞ ദിവസം അടൂർ ​ഗോപാലകൃഷ്ണനെയും യേശുദാസിനെയും പച്ചത്തെറി വിളിച്ച വിനായകൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ച് അപർണ കുറുപ്പ് വീഡിയോ ചെയ്തിരുന്നു

News18
News18
ന്യൂസ് 18 കേരള ചാനലിനും മാധ്യമപ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കി നടൻ വിനായകൻ. തന്റെ വെരിഫെയ്ഡ് ഫേസ്ബുക്ക് പേജിലൂടെയാണ് ഭീഷണി മുഴക്കിയത്. നാളെ 12 മണിയ്ക്ക് മുമ്പ് ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറുപ്പിനും ന്യൂസ് 18 ചാനൽ മേലധികാരികൾക്കും മറുപടിയുണ്ടാാകുമെന്നാണ് ഭീഷണി സ്വരത്തിലുള്ള കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇവൾക്കും
ഇവളെക്കൊണ്ട്
ഇതു പറയിപ്പിക്കുന്ന
ഇവളുടെ
മേലധികാരികൾക്കും
നാളെ
12 മണിക്ക് മുൻപ്
ഉത്തരമുണ്ടാകും
വ്യാഴാഴ്ച ഉച്ചക്ക് 12.34-ന് അപർണ കുറുപ്പിന്റെ ചിത്രം മാത്രം വിനായകൻ പങ്കുവച്ചിരുന്നു. മണിക്കൂറുകൾക്കകം ആ പോസ്റ്റ് പിൻ‌വലിക്കുകയും ചെയ്തു. പിന്നാലെയാണ് ഭീഷണി സ്വരത്തിലുള്ള കുറിപ്പും അപർണ കുറിപ്പിന്റെ ചിത്രവും പങ്കുവച്ചത്.
കഴിഞ്ഞ ദിവസം അടൂർ ​ഗോപാലകൃഷ്ണനെയും യേശുദാസിനെയും പച്ചത്തെറി വിളിച്ച വിനായകൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ച് അപർണ കുറുപ്പ് വീഡിയോ ചെയ്തിരുന്നു. ഈ വീഡിയോയുടെ സ്ക്രീൻ ഷോട്ടാണ് വിനായകൻ പങ്കുവച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ന്യൂസ് 18 കേരള ചാനലിനും മാധ്യമപ്രവത്തകർക്കും നടൻ വിനായകൻ്റെ ഭീഷണി
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement