'നാം ജീവിക്കുന്നത് മികച്ച നേതൃത്വത്തിന് കീഴിൽ; വനിതാ സംവരണ ബില്‍ പാസാക്കിയ പ്രധാനമന്ത്രിക്ക് നന്ദി'; നടി ശോഭന
- Published by:Sarika KP
- news18-malayalam
Last Updated:
മോദിക്കൊപ്പം വേദി പങ്കിടാന്‍ അവസരം തന്നതില്‍ നന്ദിയെന്നും ശോഭന പറഞ്ഞു.
തൃശൂർ: നരേന്ദ്ര മോദി സര്‍ക്കാരിനെ പുകഴ്ത്തി നടിയും നർത്തകിയുമായ ശോഭന. തൃശൂരിൽ ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശോഭന. ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തില്‍ കാണുന്നത് അദ്യമായാണെന്നും പരിപാടി അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്ന് ശോഭന പറഞ്ഞു.
വനിത ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദി എന്ന് പറഞ്ഞാണ് ശോഭന സംസാരിച്ചുതുടങ്ങിയത്.
എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാന്‍ വനിത സംവരണ ബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ശകുന്തളാ ദേവിയും ഒരു കല്‍പ്പന ചൗളയും ഒരു കിരണ്‍ ബേദിയും മാത്രമാണ് നമുക്കുള്ളത്. അതിന് മാറ്റമുണ്ടാകുമെന്നും ശോഭന പറഞ്ഞു. 'വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണ്. ശക്തമായ നേതൃത്വമുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നും ശോഭന പറഞ്ഞു.
advertisement
നമ്മൾ സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നവരാണ് എന്നാല്‍ പലയിടത്തും അടിച്ചമര്‍ത്തുന്നതാണ് കാണാൻ കഴിയുന്നത്.
കഴിവും നിശ്ചയദാര്‍ഢ്യമുള്ള ആകാശത്തേക്ക് ആദ്യത്തെ ചുവട് വയ്പ് ആവട്ടെ വനിതാ സംവരണ ബില്‍. ഭാരതിയനെന്ന നിലയില്‍ ഏറെ പ്രതിക്ഷയോടെയാണ് ഈ ബില്ലിനെ കാണുന്നത്. മോദിക്കൊപ്പം വേദി പങ്കിടാന്‍ അവസരം തന്നതില്‍ നന്ദിയെന്നും ശോഭന പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
January 03, 2024 7:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നാം ജീവിക്കുന്നത് മികച്ച നേതൃത്വത്തിന് കീഴിൽ; വനിതാ സംവരണ ബില്‍ പാസാക്കിയ പ്രധാനമന്ത്രിക്ക് നന്ദി'; നടി ശോഭന