കള്ളുകച്ചവടക്കാരനല്ല, നവോഥാന നായകൻ!

News18 Malayalam
Updated: December 5, 2018, 11:29 AM IST
കള്ളുകച്ചവടക്കാരനല്ല, നവോഥാന നായകൻ!
  • Share this:
തിരുവനന്തപുരം: വനിതാ മതിൽ സംഘാടക സമിതിയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളിപ്പാള്ളി നടേശനെ ഉൾപ്പെടുത്തിയ സർക്കാർ തീരുമാനത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ.

വെള്ളാപ്പള്ളി  പ്രതിയായ വിജിലന്‍സ് കേസുകളുടെ അന്വേഷണം തൽക്കാലം മരവിപ്പിക്കാൻ ധാരണ ആയെന്നും ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.  പാര്‍ട്ടി പത്രമോ ചാനലോ വിദ്യാര്‍ത്ഥി- യുവജന നേതാക്കളോ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ അദ്ദേഹത്തെ കളളുകച്ചവടക്കാരന്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നതല്ല. പകരം നവോത്ഥാന നായകന്‍ എന്ന് അഭിസംബോധന ചെയ്യുമെന്നും ജയശങ്കർ പരിഹസിക്കുന്നു.

Also Read നയിക്കുന്നത് വെള്ളാപ്പള്ളിയും സുഗതനും; സര്‍ക്കാരിന്റേത് നവോത്ഥാന വീണ്ടെടുപ്പോ?

വനിതാ മതിലിന്റെ മുഴുവന്‍ ചിലവും ഖജനാവില്‍ നിന്നാണ്. പ്രളയാനന്തര നവനിര്‍മാണത്തിനു സമാഹരിച്ച പൈസ ഈ ആവശ്യത്തിന് വകമാറ്റാമെന്നും ജയശങ്കർ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം;

'നവോത്ഥാന മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ നവവത്സര ദിനത്തില്‍ വനിതാ മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്തു നടന്ന നവോത്ഥാന സംഘടനകളുടെ മഹായോഗത്തിലാണ് വിപ്ലവകരമായ ഈ തീരുമാനം ഉരുത്തിരിഞ്ഞത്. നായാടി മുതല്‍ നമ്പൂരി വരെ സകല നവോത്ഥാന സമുദായങ്ങളെയും ക്ഷണിച്ചെങ്കിലും ചില കുലംകുത്തികള്‍ വിട്ടുനിന്നു. പങ്കെടുത്തവരില്‍ ചിലര്‍ എതിരഭിപ്രായം രേഖപ്പെടുത്തി. എങ്കിലും വനിതാ മതില്‍ എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു.

വീരശ്രീ വെളളാപ്പളളി നടേശന്‍ സംഘാടന കമ്മറ്റിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. മുതലാളി പ്രതിയായ വിജിലന്‍സ് കേസുകളുടെ അന്വേഷണം തല്ക്കാലം മരവിപ്പിക്കാനും ധാരണയായി. പാര്‍ട്ടി പത്രമോ ചാനലോ വിദ്യാര്‍ത്ഥി- യുവജന നേതാക്കളോ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ അദ്ദേഹത്തെ കളളുകച്ചവടക്കാരന്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നതല്ല. പകരം നവോത്ഥാന നായകന്‍ എന്ന് അഭിസംബോധന ചെയ്യും.

വനിതാ മതിലിന്റെ മുഴുവന്‍ ചിലവും ഖജനാവില്‍ നിന്നാണ്. പ്രളയാനന്തര നവനിര്‍മാണത്തിനു സമാഹരിച്ച പൈസ ഈ ആവശ്യത്തിന് വകമാറ്റാം.

നവോത്ഥാനം ഹൈന്ദവരില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ കഴിയില്ല. സമാന ചിന്താഗതിക്കാരായ ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, പാഴ്‌സി സഹോദരങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്തെ മൊത്തം തൊഴിലുറപ്പുകാരുടെയും സാന്നിധ്യം വനിതാ മതിലിന്റെ വിജയത്തിന് അനിവാര്യമാണ്. സാംസ്‌കാരിക നായികമാരും മടിച്ചുനില്ക്കരുത്.

ബെര്‍ലിന്‍ മതിലിനു ശേഷം, നമ്മുടെ വനിതാ മതില്‍.'

First published: December 4, 2018, 11:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading