ചാടിപ്പോയിട്ട് പതിനൊന്ന് ദിവസം; തിരുവനന്തപുരം മൃഗശാല അധികൃതരെ വട്ടംചുറ്റിച്ച് ഹനുമാൻ കുരങ്ങ്
- Published by:Naseeba TC
- news18-malayalam
Last Updated:
സാധാരണ നിലയിൽ ഇണയെ വിട്ടു പോകാത്ത ഇനമാണിത്
തിരുവനന്തപുരം: മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച് ചാടിപ്പോയ ഹനുമാൻ കുരങ്ങ്. പത്ത് ദിവസം കഴിഞ്ഞിട്ടും ഇതുവരെ കുരങ്ങിനെ കൂട്ടിലടയ്ക്കാൻ അധികൃതർക്കായിട്ടില്ല. കുരങ്ങിനെ പിടിക്കാൻ മാനത്തും മരക്കൊമ്പിലും നോക്കി നടപ്പാണ് അധികൃതർ. കുരങ്ങാകട്ടെ ബെയ്ൻസ് കോമ്പൗണ്ട്, മസ്കറ്റ് ഹോട്ടൽ വളപ്പ്, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളായി ചുറ്റിക്കറങ്ങുകയാണ്.
ഇതിനിടെ രണ്ടു തവണ മൃഗശാല വളപ്പിൽ പ്രവേശിച്ച ശേഷം ചാടിപ്പോയി. കൂടണയാനെത്തുന്ന കാക്കകൾക്ക് കുരങ്ങനെ തീരെ പിടിക്കുന്നില്ല. മൃഗശാല ജീവനക്കാർ നൂലിൽ കെട്ടി പഴങ്ങൾ എറിഞ്ഞു കൊടുക്കുന്നുണ്ട്. തളിരിലകളും കുരങ്ങൻ ഭക്ഷിക്കുന്നു.
പെൺകുരങ്ങാണ് കൂട്ടിൽ നിന്ന് ചാടിപ്പോയത്. സാധാരണ നിലയിൽ ഇണയെ വിട്ടു പോകാത്ത ഇനമാണിത്. പക്ഷേ ഇതെന്തോ ഇണയുടെ അടുത്തേക്കും പോകുന്നില്ല.
Also Read- ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; മൃഗശാലയിൽ നിന്ന് 500 മീറ്റർ അകലെ മാസ്ക്കറ്റ് ഹോട്ടലിനടുത്ത പുളിമരത്തില്‍
കഴിഞ്ഞ ജൂൺ 13 നാണ് തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പപോയത്. മൃഗശാലയിലെ മരത്തിലായിരുന്ന കുരങ്ങിനെ വീണ്ടും കാണാതായി. പിന്നീട് സമീപത്തുള്ള മാസ്കറ്റ് ഹോട്ടലിനടുത്തുള്ള പുളിമരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. തിരിച്ച് കൂട്ടിലെത്തിക്കാൻ വേണ്ടി പല വഴികളും മൃഗശാല അധികൃതർ നോക്കിയിരുന്നു.
advertisement
തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നു കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളിലെ പെൺകുരങ്ങാണ് ചാടിപ്പോയത്. പെൺകുരങ്ങിനൊപ്പം ഒരു ആൺ കുരങ്ങിനെയും സുവോളജിക്കൽ പാർക്കിൽനിന്ന് എത്തിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 24, 2023 10:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചാടിപ്പോയിട്ട് പതിനൊന്ന് ദിവസം; തിരുവനന്തപുരം മൃഗശാല അധികൃതരെ വട്ടംചുറ്റിച്ച് ഹനുമാൻ കുരങ്ങ്