• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സമയം കിട്ടിയാൽ രമയ്ക്കെതിരെ ഇതിലും ഭംഗിയായി പറഞ്ഞേനെ'; ആനി രാജയ്ക്കെതിരേയും MM മണിയുടെ അധിക്ഷേപം

'സമയം കിട്ടിയാൽ രമയ്ക്കെതിരെ ഇതിലും ഭംഗിയായി പറഞ്ഞേനെ'; ആനി രാജയ്ക്കെതിരേയും MM മണിയുടെ അധിക്ഷേപം

ആനി രാജയുടെ വിമർശനം കാര്യമാക്കുന്നില്ലെന്നും സമയം കിട്ടിയാൽ കെ കെ രമയ്ക്കെതിരെ ഇതിലും ഭംഗിയായി പറഞ്ഞേനെയെന്നും മണി

  • Last Updated :
  • Share this:
    തിരുവനന്തപുരം: വിവാദ പരാമർശങ്ങളിൽ മയമില്ലാതെ എംഎം മണി (MM Mani). കെകെ രമയ്ക്കെതിരെ നിയമസഭയിൽ നടത്തിയ പരാമർശത്തിന്റെ ചൂടാറും മുൻപ് സിപിഐ ദേശീയ നേതാവ് ആനിരാജയ്ക്ക് (Annie Raja)എതിരെയും മണിയുടെ വിവാദ പ്രസ്താവന. ആനി രാജ ഡൽഹിയിൽ അല്ലേ ഒണ്ടാക്കുന്നത് എന്നാണ് പരാമർശം.

    ആനി രാജയുടെ വിമർശനം കാര്യമാക്കുന്നില്ലെന്നും സമയം കിട്ടിയാൽ കെ കെ രമയ്ക്കെതിരെ ഇതിലും ഭംഗിയായി പറഞ്ഞേനെയെന്നും മണി പറഞ്ഞു. രമയ്ക്കെതിരായ പരാമർശത്തിൽ മാപ്പു പറയില്ലെന്ന് ഇന്നലെ എം എം മണി പറഞ്ഞിരുന്നു.

    എം എം മണി പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്ന് വിവാദപ്രസംഗം നടക്കുമ്പോൾ നിയമസഭ നിയന്ത്രിച്ചിരുന്ന ഇ കെ വിജയൻ പറഞ്ഞിരുന്നു. മണിക്കെതിരെ ആനിരാജയും ബിനോയ് വിശ്വവുമടക്കമുള്ള സിപിഐ നേതാക്കളും രംഗത്തുവന്നിരുന്നു. ഇതിനുള്ള പ്രതികരണത്തിലാണ് ആനി രാജയ്ക്കെതിരായ മണിയുടെ അധിക്ഷേപം.

    Also Read-'മഹതി ഒന്നാന്തരം ഭാഷ'; കെ കെ രമയ്ക്കെതിരായപരാമർശത്തിൽ ഉറച്ച് എം എം മണി

    അതേസമയം, എം എം മണിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ രംഗത്തെത്തി. എം എം മണിയുടേത് തെമ്മാടി നിഘണ്ടുവാണ്. മണി നിരന്തരം മോശം ഉപയോഗിക്കുന്നു. മണിയുടേത് നാട്ടുഭാഷയാണെന്നത് തെറ്റായ വ്യാഖ്യാനമാണ്. മണിയെ തിരുത്താൻ സിപിഎം തയാറാകണം. ആനി രാജ ഡൽഹിയിലല്ലെ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാൽ ബൃന്ദ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നതെന്നും കെ കെ ശിവരാമൻ ചോദിച്ചു.
    Also Read-'ശരിക്കും പറയാന്‍ പാടില്ലാത്തതാണ്‌, സ്പീക്കർ വരുമോ?’: ചെയറിലുണ്ടായിരുന്ന ഇ കെ വിജയൻ ചെവിയിൽ പറഞ്ഞത് പുറത്ത്

    വ്യാഴാഴ്ച ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ‘ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എൽഡിഎഫ് സർക്കാരിന് എതിരെ, ഞാൻ പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല’- എന്നായിരുന്നു മണിയുടെ പരാമര്‍ശം.

    ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ പരാമർശിച്ച് രമ നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് മണിയുടെ അധിക്ഷേപം.
    Published by:Naseeba TC
    First published: