എംഎം മണിയില് നിന്ന് പക്വതയാര്ന്ന പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടത്; ആനിരാജയ്ക്കെതിരായ പരാമര്ശം തിരുത്തണം'; AIYF
എംഎം മണിയില് നിന്ന് പക്വതയാര്ന്ന പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടത്; ആനിരാജയ്ക്കെതിരായ പരാമര്ശം തിരുത്തണം'; AIYF
ആനി രാജയ്ക്ക് എതിരെയുള്ള എം.എം മണിയുടെ പരാമര്ശം അങ്ങേയറ്റം അപലപനീയമാണെന്ന് എ.ഐ.വൈ.എഫ്
Last Updated :
Share this:
തിരുവനന്തപുരം: സിപിഐ നേതാവ് ആനി രാജയ്ക്ക് എതിരെയുള്ള എം.എം മണിയുടെ പരാമര്ശം അങ്ങേയറ്റം അപലപനീയമാണെന്ന് എ.ഐ.വൈ.എഫ്. എം എം മണിയില് നിന്ന് പക്വതയാര്ന്ന പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടതെന്നും വാക്കുകള് പ്രയോഗിക്കുമ്പോള് സൂക്ഷ്മത പുലര്ത്താന് തയ്യാറാകണമെന്നും എഐവൈഎഫ് പ്രസ്താവനയില് പറഞ്ഞു.
ആനി രാജയ്ക്ക് എതിരെ നടത്തിയ പരാമര്ശം എം.എം മണി പിന്വലിക്കണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. സഭ്യമായ ഭാഷയില് സംവാദങ്ങള് നടത്തുന്നതിന് പകരം, സ്ത്രീ വിരുദ്ധ പരാമര്ശങ്ങള് ആവര്ത്തിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് എം.എം മണി സമൂഹത്തിനു നല്കുന്നതെന്നും ഇത് തിരുത്തണമെന്നും എ.ഐ.വൈ.എഫ് പറഞ്ഞു.
സ്ത്രീ വിരുദ്ധ പരാമര്ശങ്ങള് ഇടത് രാഷ്ട്രീയത്തിനു ചേര്ന്നതല്ല. പുരോഗമന ആശയങ്ങള് ഉയര്ത്തി പിടിച്ചു മുന്നേറുന്ന ഇടത് രാഷ്ട്രീയത്തിനു ചേര്ന്നതല്ല ഇത്തരം പ്രയോഗങ്ങളെന്നും എ.ഐ.വൈ.എഫ് പ്രസ്താവനയില് പറഞ്ഞു. ആനി രാജ ഡല്ഹിയില് അല്ലേ ഒണ്ടാക്കുന്നത് എന്നായിരുന്നു പരാമര്ശം.
മണിക്കെതിരെ ആനിരാജയും ബിനോയ് വിശ്വവുമടക്കമുള്ള സിപിഐ നേതാക്കളും രംഗത്തുവന്നിരുന്നു. ഇതിനുള്ള പ്രതികരണത്തിലാണ് ആനി രാജയ്ക്കെതിരായ മണിയുടെ അധിക്ഷേപം.
വ്യാഴാഴ്ച ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്ത്ഥന ചര്ച്ചയില് പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്ക്കെതിരെ അധിക്ഷേപ പരാമര്ശം നടത്തിയത്. 'ഒരു മഹതി ഇപ്പോള് പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എല്ഡിഎഫ് സര്ക്കാരിന് എതിരെ, ഞാന് പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'- എന്നായിരുന്നു മണിയുടെ പരാമര്ശം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.