'ഗണ്‍മാന്‍ മര്‍ദിക്കുന്നത് കണ്ടിട്ടില്ല; ആലപ്പുഴയില്‍ കെ.എസ്.യുക്കാരെ തടഞ്ഞത് പോലീസ്'; മുഖ്യമന്ത്രി

Last Updated:

അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരളസദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും ബസില്‍ പോകുമ്പോഴാണ് റോഡരികില്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചെത്തിയത്.

നവകേരള സദസിനിടെ ആലപ്പുഴയില്‍ കരിങ്കൊടി പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുമ്പോഴും നടപടിയെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ ഉദ്യോഗസ്ഥരുടേത് സ്വാഭാവിക നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ആലപ്പുഴയില്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ യൂണിഫോമിട്ട പോലീസുകാരാണ് തടഞ്ഞത്, ഇവരെ ഗണ്‍മാന്‍ മര്‍ദിക്കുന്നത് കണ്ടിട്ടില്ലെന്നും അംഗരക്ഷകര്‍ തനിക്കൊന്നും സംഭവിക്കാതിരിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരളസദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും ബസില്‍ പോകുമ്പോഴാണ് റോഡരികില്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചെത്തിയത്. കരിങ്കൊടി പിടിച്ചുവാങ്ങിയ പോലീസ് ഇവരെ മാറ്റിയിരുന്നു. പിന്നാലെ കാറിലെത്തിയ ഗണ്‍മാനും അംഗരക്ഷകരും വണ്ടിനിര്‍ത്തി, ലാത്തികൊണ്ട് വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു.
ഇടുക്കിയില്‍ പത്ര ഫോട്ടോഗ്രാഫറെ മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ കഴുത്തിന് പിടിച്ച് തള്ളിയ സംഭവത്തിലും മുഖ്യമന്ത്രി  വിശദീകരണം നല്‍കി. സാധാരണ അന്തരീക്ഷത്തില്‍ നിന്ന് മാറി തള്ളിക്കൊണ്ട് വന്നയാളെ അംഗരക്ഷകന്‍ മാറ്റുന്നത് താന്‍ കണ്ടിട്ടുണ്ട്. സാധാരണ ക്യാമറമാന്‍വരുന്നത് പോലെയല്ല അയാള്‍ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
മാധ്യമങ്ങൾ നാടിന് വേണ്ടി നിൽക്കുന്നവരാണെന്ന് പറയുമെങ്കിലും അത് ചെയ്യില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കണ്ണടച്ച് ഇരുട്ടാക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. കേ​ന്ദ്രസർക്കാറിന്റെ അവഗണന സംബന്ധിച്ച് മാധ്യമങ്ങൾ നിശബ്ദത പാലിക്കുകയാണ്. നിഷേധാത്മക സമീപനമാണ് മാധ്യമങ്ങൾ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗണ്‍മാന്‍ മര്‍ദിക്കുന്നത് കണ്ടിട്ടില്ല; ആലപ്പുഴയില്‍ കെ.എസ്.യുക്കാരെ തടഞ്ഞത് പോലീസ്'; മുഖ്യമന്ത്രി
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement