ടിപിആർ അഞ്ചിൽ താഴെയുള്ള സ്ഥലങ്ങളിൽ എല്ലാ കടകൾക്കും പ്രവർത്തിക്കാം; പ്രവർത്തന സമയം രാത്രി എട്ടു മണി വരെ നീട്ടി

Last Updated:

ശനിയും ഞായറുമുള്ള ലോക്ക്ഡൗണ്‍ തുടരുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ തല്‍ക്കാലം തുടരാനായിരുന്നു തീരുമാനം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിൽ എത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്.

News18 Malayalam
News18 Malayalam
തിരുവനന്തപുരം: ടി പി ആർ അഞ്ചിൽ താഴെ എല്ലാ കടകൾക്കും പ്രവർത്തിക്കാം. കടകളുടെ പ്രവർത്തന സമയം രാത്രി എട്ടുമണി വരെ നീട്ടി. അതേസമയം ശനി, ഞായർ വാരാന്ത്യ ലോക്ഡൗൺ തുടരും. സംസ്ഥാനത്ത് ലോക്ക്ഡൗണിന് കൂടുതൽ ഇളവുകൾ.
സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ടി പി ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങളിൽ എല്ലാ കടകളും എല്ലാ ദിവസവും തുറക്കാൻ അനുമതി. ബാങ്കുകൾ എല്ലാ ദിവസവും പ്രവർത്തിക്കും. ടി പി ആർ 15ന് മുകളിൽ ഇളവുകൾ ഇല്ല. അതേസമയം, ഇളവുകൾ അശാസ്ത്രീയമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വാരാന്ത്യ ലോക്ക്ഡൗൺ തുടരും.
advertisement
ടി പി ആർ അഞ്ചിൽ താഴെയുള്ള എ വിഭാഗത്തില്‍ എല്ലാ കടകള്‍ക്കും ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ പ്രവര്‍ത്തിക്കാം. ടി പി ആര്‍ നിരക്ക് അഞ്ചിനും 10നും ഇടയിൽ ബി വിഭാഗത്തിൽ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം.
മറ്റ് കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍  രാത്രി എട്ടുമണി വരെ പ്രവര്‍ത്തിക്കാം. ടി പി ആര്‍ നിരക്ക് 10 മുതൽ 15 ശതമാനം വരെയുള്ളതാണ് സി വിഭാഗത്തിൽ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കാം.
advertisement
മറ്റ് സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വെള്ളിയാഴ്ച മാത്രം എട്ടു മണി വരെ മാത്രം പ്രവര്‍ത്തിക്കാം. 15ന് മുകളിലെ ഡി വിഭാഗത്തിൽ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം അനുമതി. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഇല്ല. പാഴ്സൽ തുടരും. ബാങ്ക് തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും പ്രവർത്തിക്കും.
ശനിയും ഞായറുമുള്ള ലോക്ക്ഡൗണ്‍ തുടരുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ തല്‍ക്കാലം തുടരാനായിരുന്നു തീരുമാനം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിൽ എത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്.
advertisement
കഴിഞ്ഞദിവസം, വരെയുള്ള കണക്ക് പ്രകാരം ടി പി ആർ അഞ്ചിന് താഴെയുള്ള 86, ടി പി ആര്‍ അഞ്ചിനും പത്തിനും ഇടയ്ക്കുള്ള 382, ടി പി ആര്‍ 10നും 15നും ഇടയ്ക്കുള്ള 370, ടി പി ആർ 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശസ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
തിരക്ക് കൂടാതിരിക്കാനുള്ള നടപടികളാണ് ഇപ്പോൾ വേണ്ടതെന്നും, ഒന്നിടവിട്ട ദിവസങ്ങളിൽ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുന്നത് തിരക്ക് കൂടാൻ സാധ്യയുണ്ടെന്നും ഐ എം എ സംസ്ഥാന പ്രസിഡന്റ് സുൽഫി നൂഹ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടിപിആർ അഞ്ചിൽ താഴെയുള്ള സ്ഥലങ്ങളിൽ എല്ലാ കടകൾക്കും പ്രവർത്തിക്കാം; പ്രവർത്തന സമയം രാത്രി എട്ടു മണി വരെ നീട്ടി
Next Article
advertisement
സത്യപ്രതിജ്ഞയ്ക്ക് മുൻപേ വാഗ്ദാനം പാലിച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി
സത്യപ്രതിജ്ഞയ്ക്ക് മുൻപേ വാഗ്ദാനം പാലിച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി
  • പാലക്കാട് കൊടുമ്പ് പഞ്ചായത്തിൽ ആദ്യമായി വിജയിച്ച ബിജെപി സ്ഥാനാർത്ഥി വാഗ്ദാനം പാലിച്ചു

  • ഭൂരിപക്ഷം കൃത്യമായി പ്രവചിച്ച സൈനികന് സ്വർണം സമ്മാനമായി നൽകി, എന്നാൽ അദ്ദേഹം സ്വീകരിച്ചില്ല

  • സൈനികൻ സമ്മാനം നാട്ടിലെ കായിക ഉപകരണങ്ങൾക്കായി ഉപയോഗിക്കാൻ ദീപക്കിന് തന്നെ ഏൽപ്പിച്ചു

View All
advertisement