സംസ്ഥാനത്ത് വീണ്ടും പനി മരണം; പത്തനംതിട്ടയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Last Updated:

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെയാണ് ആര്യ ചികിത്സ തേടിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പനി മരണം. പത്തനംതിട്ടയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു. ഏഴംകുളം ഈട്ടിമൂട് സ്വദേശിനി ആര്യ ആണ് മരിച്ചത്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെയാണ് ആര്യ ചികിത്സ തേടിയത്. വയനാട്ടിലും ഇന്ന് പനി മരണം റിപ്പോർട്ട് ചെയ്തു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകൻ മൂന്ന് വയസ്സുകാരൻ നിഭിജിത്താണ് മരിച്ചത്.
ഇന്ന് മാത്രം സംസ്ഥാനത്ത് പന്ത്രണ്ടായിരത്തിലധികം പേർക്കാണ് പനിബാധിച്ചത്. 12965 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. 96 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 239 പേരിൽ ഡെങ്കിപ്പനി രോഗ ലക്ഷണങ്ങൾ കണ്ടെത്തി. 6 പേർക്ക് എലപ്പനി സ്ഥിരീകരിച്ചു.
Also Read- സംസ്ഥാനത്ത് പതിനാല് ദിവസത്തിനുള്ളിൽ 95 മരണം; വയനാട്ടിൽ പനി ബാധിച്ച മൂന്ന് വയസ്സുകാരനും മരിച്ചു
ഇതോടെ സംസ്ഥാനത്ത് പതിനാല് ദിവസത്തിനുള്ളിൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 96 ആയി. പനി ബാധിച്ച് കഴിഞ്ഞ ദിവസം ചികില്‍സ നേടിയത് പതിനായിരത്തിലേറെ പേരാണ്. ഈ മാസം ഇതുവരെ ഉള്ള പനി ബാധിതരുടെ എണ്ണം 261662 എന്നാണ് ആരോ​ഗ്യവകുപ്പ് പുറത്തുവിട്ട കണക്ക്. ഇവരില്‍ 1660 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി തളര്‍ത്തിയത് 142 പേരെയാണ്. ജലജന്യ രോഗങ്ങളും വയറിളക്ക രോഗങ്ങളും ബാധിച്ചത് 250050 പേരെയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് വീണ്ടും പനി മരണം; പത്തനംതിട്ടയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement