മലപ്പുറം: പൗരത്വ ഭേദഗതിക്കെതിരെ രാഷ്ട്രപതിക്ക് ഒരു കോടി കത്തുകൾ അയക്കാൻ മലപ്പുറത്തെ യുഡിഎഫ്. മലപ്പുറം കുന്നുമ്മൽ ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നാണ് കത്ത് അയക്കൽ സമരത്തിന് തുടക്കം. ഇതിന്റെ ഭാഗമായി രാഷ്ട്രപതിക്ക് ആദ്യ കത്ത് അയച്ചത് മുസ്ലീം ലീഗ് ദേശീയകാര്യ നിര്‍വ്വാഹക സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
പൗരത്വഭേദഗതി നിയമം പുനഃപരിശോധിക്കുവാനും റദ്ദ് ചെയ്യുവാനും രാഷ്ട്രപതി എന്ന നിലയിലുള്ള അധികാരം ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു കോടി കത്തുകള്‍ സംസ്ഥാനത്തു നിന്നും അയക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യു ഡി എഫ് പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തിയാണ് കത്തുകള്‍ അയക്കുകയെന്നും തങ്ങള്‍ വ്യക്തമാക്കി.
പ്രാദേശിക തലത്തില്‍ പോസ്റ്റ് ഓഫീസുകളില്‍ നിന്ന് കത്തുകള്‍ അയച്ച് ഈ യജ്ഞത്തില്‍ പൊതുജനങ്ങള്‍ പങ്കാളികളാകണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് അധ്യക്ഷനായിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.