സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാം; മറിച്ചുള്ള ഫത്വകൾ അവഗണിക്കണമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്
- Published by:Gowthamy GG
- news18-malayalam
Last Updated:
മുസ്ലീം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും അവർ അങ്ങനെ ചെയ്യേണ്ടത് നിർബന്ധമല്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോർഡ് വ്യക്തമാക്കി.
ന്യൂഡൽഹി: സ്ത്രീകളുടെ പള്ളി പ്രവേശനത്തെ പിന്തുണച്ച് മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയിൽ. പ്രാർഥനയ്ക്കായി സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാമെന്നും ഇതിന് വിരുദ്ധമായ എല്ലാ ഫത്വകളും അവഗണിക്കണമെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയിൽ ബുധനാഴ്ച വ്യക്തമാക്കി.
മുസ്ലീം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും അവർ അങ്ങനെ ചെയ്യേണ്ടത് നിർബന്ധമല്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോർഡ് വ്യക്തമാക്കി. പള്ളികളിൽ വരുന്നതിന് പകരം വീട്ടിൽ തന്നെ പ്രാർത്ഥന നടത്താനും സ്ത്രീകൾക്ക് അവസരമുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു.
ആരാധനാലയത്തിൽ പ്രവേശിക്കാൻ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയുടെ നിർദേശം തേടി രണ്ട് മുസ്ലീം സ്ത്രീകൾ സമർപ്പിച്ച ഹര്‍ജിയിലാണ് ബോർഡ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
advertisement
ഇക്കാര്യത്തിൽ കോടതിയുടെ ഇടപെടലിനെ ബോർഡ് എതിർത്തു. പള്ളികള്‍ സ്വകാര്യ സ്ഥാപനങ്ങളാണ്. അവിടുത്തെ ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് പള്ളികളുടെ ഭരണസമിതികളാണ്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് വിദഗ്ദ സമിതി എന്ന നിലയില്‍ അഭിപ്രായം പറയാന്‍ മാത്രമേ കഴിയുകയുള്ളു. പള്ളികള്‍ക്കുമേല്‍ മറ്റു അധികാരങ്ങള്‍ ഒന്നുമില്ല - സത്യവാങ്മൂലത്തിൽ ബോർഡ് വ്യക്തമാക്കുന്നു.
മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിക്ക് ഉപദേശം നൽകാൻ മാത്രമേ കഴിയൂവെന്നും നിർദ്ദേശങ്ങൾ നൽകാനാവില്ലെന്നും ബോർഡ് .
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 29, 2020 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാം; മറിച്ചുള്ള ഫത്വകൾ അവഗണിക്കണമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്


