എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനം; ആരോപണം ഉന്നയിച്ച വിഷയ വിദഗ്ധ സമിതി അംഗം പരാതി പിൻവലിച്ചെന്ന് വി.സി

Last Updated:

പരാതി പിൻവലിച്ചെന്നു പറയുന്നുണ്ടെങ്കിലും സമിതി അംഗമായ പവിത്രന്‍ അയച്ച ഇ മെയില്‍ പുറത്ത് വിടാന്‍ വി.സി തയാറായില്ല.

കൊച്ചി: സി.പി.എം നേതാവും മുൻ എം.പിയുമായ എം.ബി രാജേഷിന്റെ ഭാര്യ നിനിത കണച്ചേരിയുടെ നിയമനത്തില്‍ ആരോപണമുന്നയിച്ച വിഷയ വിദഗ്ദ്ധ സമിതിയിലെ അംഗം ഡോ. റ്റി. പവിത്രന്‍ പരാതി പിന്‍വലിച്ചതായി സംസ്‌ക്യത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ധര്‍മ്മരാജ് അടാട്ട്. റാങ്ക് പട്ടിക തയ്യാറാക്കുന്നത് വിഷയ വിദഗ്ദ്ധരാണെന്ന് കരുതിയാണ് വിയോജനമറിയിച്ചതെന്ന് പവിത്രന്‍ അയച്ച ഇ മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വി സി പറഞ്ഞു. ഇതിനിടെ വൈസ് ചാന്‍സിലർ പഴയ എസ്.എഫ്‌.ഐക്കാരനാണെന്ന ആരോപണമുന്നയിച്ച പി.ടി തോമസ് എം.എല്‍.എ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
കാലടി സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഏഴംഗ ഇന്റര്‍വ്യൂ ബോര്‍ഡില്‍ വിഷയ വിദഗ്ദ്ധ സമിതിയില്‍ മൂന്ന് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഡോ. ഉമര്‍ തറമേല്‍, ഡോ. പി പവിത്രന്‍, ഡോ. കെ എം ഭരതന്‍. നിനിതയ്ക്ക് യോഗ്യതയില്ലെന്നും തങ്ങള്‍ തെരെഞ്ഞെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മൂന്നംഗ വിദഗ്ദ്ധ സമിതി വി സിയ്ക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്. ഈ സമിതിയിലെ അംഗമായ ഡോ. പി പവിത്രന്‍ പരാതി പിന്‍വലിച്ചതായി ഇ മെയില്‍ സന്ദേശമയച്ചെന്നാണ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ധര്‍മ്മരാജ് അടാട്ട് പറയുന്നത്. വിഷയം രാഷ്ട്രീയവത്കരിച്ചതില്‍ പവിത്രന്‍ ഖേദം പ്രകടിപ്പിച്ചതായും വി സി വ്യക്തമാക്കി.
advertisement
ആരോപണങ്ങളെ വി സി തള്ളിയെങ്കിലും സമിതി അംഗമായ പവിത്രന്‍ അയച്ച ഇ മെയില്‍ പുറത്ത് വിടാന്‍ അദ്ദേഹം തയ്യാറായില്ല. പരാതി പിന്‍വലിയ്ക്കുന്നതിനെക്കുറിച്ച് പവിത്രനും പ്രതികരിച്ചിട്ടില്ല.
advertisement
അതേസമയം വി സിയ്‌ക്കെതിരെ രാഷ്ട്രീയ ആരോപണവുമായി പി ടി തോമസ് എം എല്‍ എ രംഗത്തെത്തി.നിനിതയുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫ്രട്ടേണിറ്റിയുടെ നേത്യത്വത്തില്‍ സര്‍വ്വകലാശാലയിലേയ്ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറണാകുളം കളക്ടറേറ്റിലേയ്ക്കും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനം; ആരോപണം ഉന്നയിച്ച വിഷയ വിദഗ്ധ സമിതി അംഗം പരാതി പിൻവലിച്ചെന്ന് വി.സി
Next Article
advertisement
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
  • സാങ്കേതിക വിദ്യയിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ചലനങ്ങൾ നേടണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ.

  • എടവണ്ണ ജാമിഅ നദ്‌വിയ്യ, ഡൽഹി ജാമിഅ മില്ലിയ, ഫ്രീസ്‌റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാർ.

  • ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിൽ 250 ഗവേഷണ പ്രബന്ധങ്ങൾ ദ്വിദിന സെമിനാറിൽ അവതരിപ്പിക്കുന്നു.

View All
advertisement