'ആശമാർക്ക് സുരേഷ്ഗോപി ഉമ്മ കൊടുത്തോ എന്നറിയില്ല'; വിവാദ പരാമർശത്തിൽ സിഐടിയു നേതാവിന് വക്കീൽ നോട്ടീസ്

Last Updated:

ആശമാരുടെ സമരത്തിന് പിന്തുണയറിയിച്ചുകൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയതിനെ മോശമായി പരാമര്‍ശിച്ചതിനാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്

News18
News18
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് സിഐടിയു നേതാവ് കെ എന്‍ ഗോപിനാഥിനെതിരെ ആശാ വര്‍ക്കര്‍മാര്‍ വക്കീല്‍ നോട്ടീസ് അയച്ചു. ആശാ വര്‍ക്കര്‍മാരുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി എം എ ബിന്ദുവാണ് നോട്ടീസ് അയച്ചത്. ആശമാരുടെ സമരത്തിന് പിന്തുണയറിയിച്ചുകൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയതിനെ മോശമായി പരാമര്‍ശിച്ചതിനാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
സെക്രട്ടേറിയറ്റിനു മുന്നില്‍ സമരമിരിക്കുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് മഴ പെയ്തപ്പോള്‍ സുരേഷ്‌ ഗോപി കുട നല്‍കിയതിനെയാണ് ഗോപിനാഥ് പരിഹസിച്ചത്. സുരേഷ് ഗോപി എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്നറിയില്ലെന്നായിരുന്നു സിഐടിയു സംസ്ഥാന സെക്രട്ടറിയായ ഗോപിനാഥന്റെ പരാമര്‍ശം.
'സമരനായകന്‍ സുരേഷ് ഗോപി സമരകേന്ദ്രത്തില്‍ എത്തുന്നു. എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്ന് അറിയാന്‍ പാടില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ രണ്ടുപേര്‍ പരാതിപ്പെട്ടതോടുകൂടി ഉമ്മ കൊടുക്കല്‍ നിര്‍ത്തി എന്ന് തോന്നുന്നു. ഇപ്പോള്‍ കുട കൊടുക്കുകയാണ് കേന്ദ്രമന്ത്രി. കുട കൊടുക്കുന്നതിന് പകരം ഈ ഓണറേറിയത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടേ. ആ ഓഫറുമായിട്ട് വേണ്ടേ ആ സമരപ്പന്തലില്‍ വരാന്‍'- എന്നായിരുന്നു ഗോപിനാഥിന്റെ വാക്കുകള്‍.
advertisement
സിഐടിയു നേതാവിന്റെ ഈ പരാമര്‍ശത്തില്‍ പരസ്യമായി ക്ഷമാപണം നടത്തണം എന്നാണ് ആശാ വര്‍ക്കര്‍മാരുടെ ആവശ്യം. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിനുമുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 30ാം ദിവസത്തിലേക്ക് നീളുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആശമാർക്ക് സുരേഷ്ഗോപി ഉമ്മ കൊടുത്തോ എന്നറിയില്ല'; വിവാദ പരാമർശത്തിൽ സിഐടിയു നേതാവിന് വക്കീൽ നോട്ടീസ്
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement