ട്രോളല്ല; എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ സെക്രട്ടേറിയറ്റ് 'നീല ട്രോളി ബാഗ്' നൽകി

Last Updated:

സമീപകാല സംഭവങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നും പുതിയ എംഎൽഎമാർക്ക് സാധാരണ നൽകാറുള്ള രേഖകളാണിതെന്നും സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു

News18
News18
എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ സെക്രട്ടേറിയറ്റ് 'നീല ട്രോളി ബാഗ്' നൽകി. പുസ്തകങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിന് നീല ട്രോളി ബാഗിൽ നിയമസഭാ സെക്രട്ടേറിയറ്റ് നൽകിയത്. നിയമസഭാ നടപടിക്രമങ്ങൾ, ഭരണഘടന എന്നിവ ഉൾപ്പെടെയുള്ള പുസ്തകങ്ങളാണ് ബാഗിൽ നൽകിയത്. പുതിയ എംഎൽഎമാർക്ക് സാധാരണ നൽകാറുള്ള രേഖകളാണിതെന്നും എല്ലാ എംഎൽഎമാർക്കും ഇത്തരത്തിൽ നൽകാറുണ്ടെന്നും സമീപകാല സംഭവങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നും സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു.
പുതിയ എംഎൽഎമാരായ യു ആര്‍ പ്രദീപിനും രാഹുല്‍ മാങ്കൂട്ടത്തിലിനും നിയമസഭാ സെക്രട്ടേറിയറ്റ് നീല ട്രോളി ബാഗ് നൽകി. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങിലാണ് യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും ഇന്ന് ഉച്ചയോടെ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മന്തിമാരും ചടങ്ങില്‍ പങ്കെടുത്തു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് നീല ട്രോളി ബാഗ് വലിയ വിവാ​ദങ്ങൾക്ക് വഴിവെച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ നീല ട്രോളി ബാഗിൽ പണം കടത്തിയെന്ന് ആരോപണം ഉയർന്നത് വലിയ വിവാദങ്ങൾക്കായിരുന്നു തിരികൊളുത്തിയത്. ബാ​ഗിൽ കോൺഗ്രസ് നേതാക്കൾ പണം എത്തിച്ചെന്നായിരുന്നു വിവാദം. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയും എൽഡിഎഫ്, ബിജെപി ആരോപണം ഉയർന്നിരുന്നു. സിപിഐഎമ്മിന്റെ ആരോപണങ്ങള്‍ക്ക് നീല ട്രോളി ബാഗുമായി എത്തി രാഹുല്‍ മാങ്കൂട്ടത്തിലിൽ മറുപടി നൽകിയിരുന്നു. ട്രോളി ബാഗില്‍ വസ്ത്രങ്ങളാണെന്ന് പറഞ്ഞ രാഹുല്‍ ബാഗ് പൊലീസിന് കൈമാറാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്രോളല്ല; എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ സെക്രട്ടേറിയറ്റ് 'നീല ട്രോളി ബാഗ്' നൽകി
Next Article
advertisement
Love Horoscope September 24 | പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക; അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക; അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 24-ലെ പ്രണയഫലം അറിയാം

  • ക്ഷമയും ശാന്തതയും അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും

  • വികാരങ്ങള്‍ നിയന്ത്രിച്ച് ശാന്തവും യുക്തിസഹവുമായും സംസാരിക്കുക.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement