advertisement

തൃശൂരിൽ ആംബുലന്‍സുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

Last Updated:

പനി ബാധിച്ച മൂന്നുവയസ്സുകാരനായ മകനെ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

തൃശൂർ: ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പടിയൂർ സ്വദേശി ജിതിൻ (36) ആണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ജിതിന്റെ ഭാര്യ, മകൻ, ഭാര്യയുടെ അച്ഛൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റത്. പനി ബാധിച്ച മൂന്നുവയസ്സുകാരനായ മകനെ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
അപകടത്തിൽ ജിതിൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഓട്ടോയിൽ നിന്നും തെറിച്ചു വീണ ജിതിന്റെ തലയോട്ടി പിളർന്ന അവസ്ഥയിലായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. ആംബുലൻസ് ഡ്രൈവർക്കും, ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിക്കും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അതേസമയം തൃശൂർ ചേര്‍പ്പില്‍ വീട്ടുമുറ്റത്തെ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണ 64 കാരൻ മരിച്ചു. ചേർപ്പ് പാണ്ടിയാടത്തു വീട്ടിൽ പ്രതാപൻ ( 64 ), ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം വീണ ഭാര്യ വൽസല (55)യെ രക്ഷപെടുത്തി. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ ആംബുലന്‍സുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്
Next Article
advertisement
നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം
നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം
  • തമിഴ് ടെലിവിഷൻ താരമായ സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  • 36-ാം വയസ്സിൽ നടിയുടെ ദാരുണ അന്ത്യം തമിഴ് സിനിമാലോകത്ത് വലിയ ദുഃഖം സൃഷ്ടിച്ചു

  • മരണത്തിന് മുൻപ് ഭർത്താവുമായി തർക്കം ഉണ്ടായതും മാനസിക സമ്മർദവും മരണത്തിൽ പങ്ക് വഹിച്ചതായി സംശയം

View All
advertisement