• HOME
 • »
 • NEWS
 • »
 • kerala
 • »
 • BARGE REACHED LAKSHADWEEP FROM MANGALORE PORT WITH ESSENTIAL ITEMS

അഡ്മിനിസ്ട്രേഷൻ നേരിട്ട് സാധനങ്ങൾ എത്തിക്കുന്നത് ആദ്യം; മംഗലാപുരത്ത് നിന്ന് അവശ്യ സാധനങ്ങളുമായി ബാർജ് ലക്ഷദ്വീപിലെത്തി

ബേപ്പൂരിൽ ചരക്കു കയറ്റിറക്കിന് 6–7 ദിവസം വേണ്ടിവന്നിരുന്ന സ്ഥാനത്തു കേവലം 17 മണിക്കൂർ കൊണ്ടു പൂർത്തിയാക്കി ബാർജ് പുറപ്പെടാനായെന്ന് അധികൃതർ പറയുന്നു.

News18

News18

 • Share this:
  കൊച്ചി: മംഗലാപുരം തുറമുഖത്തു നിന്ന് അവശ്യ സാധനങ്ങളുമായി ബാർജ്  ലക്ഷദ്വീപിലെത്തി. തിണ്ണക്കര എന്ന ബാർജാണ് ദ്വീപിലെത്തിയത്. ഇതാദ്യമായാണു ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ബാർജ് മംഗലാപുരം തുറമുഖത്തു നിന്നു സാധനങ്ങൾ എത്തിക്കുന്നത്. ലക്ഷദ്വീപിന്റെ വടക്കേയറ്റത്തുള്ള കടമത്ത്, കിൽത്താൻ, ചെത്‌ലത്ത് എന്നീ ദ്വീപുകളിലേക്കാണു ബാർജിൽ സാധനങ്ങൾ എത്തിച്ചത്. ബേപ്പൂർ തുറമുഖത്തെ ഒഴിവാക്കുന്നുവെന്ന വികാരം ദ്വീപിൽ ശക്തി പ്രാപിക്കുന്നതിനിടെയാണു തിണ്ണക്കര ബാർജ് മംഗലാപുരത്തുനിന്നുള്ള കന്നിയാത്ര പൂർത്തിയാക്കിയത്.

  Also Read കൊടകര കുഴൽപ്പണ വിവാദം: ഫണ്ട് വിനിയോഗം അന്വേഷിക്കാൻ ഇ ശ്രീധരൻ സമിതിയെ ചുമതലപ്പെടുത്തി ബി.ജെ.പി കേന്ദ്ര നേതൃത്വം

  അവശ്യ സാധനങ്ങൾക്കായി ദ്വീപുകാർ ബേപ്പൂരിനെയാണു പ്രധാനമായും ആശ്രയിച്ചിരുന്നത്. കൊച്ചിയിൽ നിന്നു ബാർജുകളിൽ ഇവ എത്തിക്കാറുണ്ടെങ്കിലും ദൂരക്കൂടുതലുള്ളതിനാൽ ബേപ്പൂരിനായിരുന്നു പ്രഥമ പരിഗണന. എന്നാൽ, സ്ഥലപരിമിതി, ബെർത്ത് ലഭ്യതക്കുറവ് എന്നിവയുൾപ്പെടെ ബേപ്പൂർ തുറമുഖത്തെ അസൗകര്യങ്ങൾ ബാർജുകളിലെ ചരക്കു കയറ്റിറക്കത്തെ  ബാധിച്ചിരുന്നു.

  Also Read 'കുഴൽപ്പണക്കേസിൽ പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമം'; ഒറ്റക്കെട്ടായി പൊരുതാനുറച്ച് ബി.ജെ.പി

  വടക്കൻ ദ്വീപുകളിൽ നിന്നുള്ള ദൂരം പരിഗണിക്കുമ്പോൾ ബേപ്പൂർ തുറമുഖത്തേക്കാൾ കൂടുതൽ അടുത്താണു മംഗലാപുരമെന്നതിനാൽ യാത്രാദൂരത്തിലും കയറ്റിറക്കു സമയത്തിലുമുള്ള ലാഭം ചരക്കു നീക്കത്തിന്റെ വേഗം വർധിപ്പിക്കുമെന്നതാണു മംഗലാപുരം തുറമുഖത്തെ കൂടുതലായി ആശ്രയിക്കാനുള്ള തീരുമാനത്തിനു പിന്നിൽ.

  Also Read പാതയോരത്ത് കഞ്ചാവ് ചെടി നട്ട് പരിസ്ഥിതി ദിനാചരണം നടത്തിയ 'പ്രകൃതി സ്നേഹികളെ' എക്സൈസ് തിരയുന്നു

  ബേപ്പൂരിൽ ചരക്കു കയറ്റിറക്കിന് 6–7 ദിവസം വേണ്ടിവന്നിരുന്ന സ്ഥാനത്തു കേവലം 17 മണിക്കൂർ കൊണ്ടു പൂർത്തിയാക്കി ബാർജ് പുറപ്പെടാനായെന്ന് അധികൃതർ പറയുന്നു.  200 മെട്രിക് ടൺ ഇന്ധനവും 15–20 മണിക്കൂർ  സമയവുമാണു കന്നി യാത്രയിലെ ലാഭം.

  ബേപ്പൂരുള്ളതിനേക്കാൾ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും മംഗലാപുരത്തുണ്ടെന്നതും അധികൃതരുടെ പുതിയ തീരുമാനത്തിനു ശക്തി പകരുന്നു. ചരക്കു നീക്കത്തിനു പിന്നാലെ മംഗലാപുരത്തേക്കു യാത്രാക്കപ്പൽ സർവീസുകളും ആരംഭിക്കാനുള്ള തയാറെടുപ്പിലാണു ലക്ഷദ്വീപ് ഭരണകൂടം.

  സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം 63 ആയി; മരിച്ചത് 13 പേർ


  തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വർധിക്കുന്നു.  ഇന്നലെ വരെ മ്യൂക്കോർമൈക്കോസീസ് ബാധിച്ചവരുടെ എണ്ണം 63 ആയി. ഇതിൽ 13 പേർ മരിച്ചു. സംസ്ഥാനത്ത് ഫംഗൽ മരുന്നിനുള്ള ക്ഷാമവും രൂക്ഷമാണ് കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 19 പേർക്കാണ് ബ്ലാക്ക് ഫംഗസ്  സ്ഥിരീകരിച്ചത്. അഞ്ച് പേർ രോഗമുക്തരായി. 45 പേരാണ് നിലവിൽ ചികിൽസയിലുള്ളത്.

  മലപ്പുറം ജില്ലയിലാണ് കൂടുതൽ രോഗികൾ. 11 പേർ. കോവി‍ഡ് ബാധിക്കാത്ത ആറ് പേരിലും ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ട്.  കാരണങ്ങൾ കണ്ടെത്താനുള്ള ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ഓഡിറ്റ് തുടരുകയാണ്. ചികിത്സയിലുള്ള രോഗികളിൽ നിന്ന് വിവര ശേഖരണം നടത്തിയാണ് പഠനം.

  ആൻറിഫംഗൽ മരുന്ന് ക്ഷാമം വീണ്ടും രൂക്ഷമായി ആംഫോടെറിസിൻ ബി പലജില്ലകളിലും കിട്ടാനില്ല. ഫംഗൽ ബാധക്കുള്ള മറ്റ് മരുന്നുകൾ പല സ്വകാര്യ മരുന്നുശാലകളും ഇപ്പോൾ  ഇരട്ടിയിലേറേ വിലക്കാണ് വിൽക്കുന്നത്. KMSCL വഴി കൂടുതൽ മരുന്നെത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ക്ഷാമം പരിഹരിക്കാനായിട്ടില്ല.

  Also Read രാജ്യത്ത് കോവിഡ് മൂലം അനാഥരായ കുട്ടികളുടെ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

  പ്രമേഹം മൂർച്ഛിച്ചവർക്കും  പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് ബ്ലാക്ക് ഫംഗസ് ബാധക്കുള്ള സാധ്യത കൂടുതൽ.  കൂടാതെ കോവിഡ് ചികിത്സയ്ക്ക് വേണ്ടിയും മറ്റ് അസുഖങ്ങൾക്കും ഡോക്ടറുടെ നിർദ്ദേശമില്ലാതെ അനിയന്ത്രിതമായ രീതിയിൽ ആന്റ്ബയോട്ടിക്കുകൾ കഴിക്കുന്നതും പ്രതിരോധ ശേഷി കുറയാനും ഫംഗസ് ബാധയ്ക്കും കാരണമായേക്കാം. ഐ.സി.യൂകളിലെയും ശ്വസന സഹായ ഉപകരണങ്ങളിലെയും ഫംഗസ് സാനിധ്യം രോഗ കാരണമായോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
  Published by:Aneesh Anirudhan
  First published:
  )}