'ആദ്യം തൊട്ടടുത്തുള്ള അത്യാവശ്യക്കാർക്ക്, അതിനുശേഷം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും': ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്
- Published by:Rajesh V
- news18-malayalam
Last Updated:
ഇതിനകം ഒട്ടേറെപ്പേരാണ് ശ്രീശാന്തിന്റെ നിർദ്ദേശത്തെ അംഗീകരിച്ച് രംഗത്തെത്തിയത്.
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചുറ്റിലുമുള്ള ആളുകളിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സഹായമേകാൻ താരം ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോവിഡ് ഫണ്ടുകളിലേക്ക് സഹായം നൽകുന്നതിനു മുൻപ്, തൊട്ടടുത്ത് സഹായം ആവശ്യമുള്ളവരുണ്ടോയെന്ന് അന്വേഷിച്ച് സഹായം ഉറപ്പാക്കാൻ ശ്രീശാന്ത് അഭ്യർത്ഥിച്ചു.
Also Read- ചിരിയുടെ തിരുമേനി ഇനിയില്ല; ഡോ.ഫിലിപ്പോസ് മാര് ക്രിസോസ്റ്റം വലിയ മെത്രൊപ്പൊലീത്ത കാലം ചെയ്തു
''പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകളിലേക്ക് സഹായം നൽകുന്നതിനു മുൻപ്, ചുറ്റിലുമൊന്ന് കണ്ണോടിക്കുക. നിങ്ങളുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ജോലിക്കാർക്കോ ഈ പോരാട്ടത്തിൽ സാമ്പത്തിക സഹായം ആവശ്യമാണോയെന്ന് നോക്കുക. ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്ക് എളുപ്പം എത്താനാകുക നിങ്ങൾക്കാണ്, മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ അല്ല'' - ഫേസ്ബുക്കിൽ എസ് ശ്രീശാന്ത് കുറിച്ചു.
advertisement
ഇതിനകം ഒട്ടേറെപ്പേരാണ് ശ്രീശാന്തിന്റെ നിർദ്ദേശത്തെ അംഗീകരിച്ച് രംഗത്തെത്തിയത്. ഇരുപതിനായിരത്തിൽ അധികം പേർ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. മൂവായിരത്തിലേറെ പേർ അദ്ദേഹം പങ്കുവച്ച കാർഡ് ഷെയറും ചെയ്തിട്ടുണ്ട്.
advertisement
ഏഴ് വർഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയത് മാസങ്ങൾക്ക് മുൻപുമാത്രമാണ്. സയിദ് മുഷ്‌താഖ് അലി ട്രോഫിക്കായുള്ള കേരള ടീമിൽ ശ്രീശാന്ത് ഇടംപിടിച്ചിരുന്നു. ഐപിഎല്ലിൽ 2013 സീസണിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളുടെയും ഭാഗമായിരുന്നു ശ്രീശാന്ത്. നീലകുപ്പായത്തിൽ 53 ഏകദിന മത്സരങ്ങളും 10 ടി20 മത്സരങ്ങളും കളിച്ച താരം 27 ടെസ്റ്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ൽ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടുമ്പോഴും 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ രണ്ടാമത് ഏകദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 2011 ഓഗസ്റ്റിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 05, 2021 6:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആദ്യം തൊട്ടടുത്തുള്ള അത്യാവശ്യക്കാർക്ക്, അതിനുശേഷം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും': ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്