വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ പുറത്തുവിട്ട് ശ്രീലേഖ; ചട്ടവിരുദ്ധമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് നീക്കി

Last Updated:

പ്രീ പോൾ സർവേ പുറത്തുവിട്ടതിനു പിന്നാലെ സംഭവം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് കെ മുരളീധരൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

ആർ ശ്രീലേഖ
ആർ ശ്രീലേഖ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് പുരോഗമിക്കവെ സമൂഹമാധ്യമത്തിലൂടെ പ്രീ പോൾ സർവേ പുറത്തുവിട്ട് ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. രാവിലെ ഫേസ്ബുക്കിലൂടെയാണ് തിരുവനന്തപുരം കോർപറേഷനിലെ ലീഡ് നില സംബന്ധിച്ച പ്രീ പോൾ സർവെ ശ്രീലേഖ പുറത്തുവിട്ടത്. കോർപറേഷനിലെ ശാസ്തമംഗലം ഡിവിഷനിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ് ‌ശ്രീലേഖ.
പ്രീ പോൾ സർവേ പുറത്തുവിട്ടതിനു പിന്നാലെ സംഭവം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് കെ മുരളീധരൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ശ്രീലേഖയ്ക്കെതിരെ രേഖാമൂലം മുരളീധരൻ പരാതിപ്പെടുകയായിരുന്നു.
ഇതും വായിക്കുക: Kerala Local Body Elections 2025 LIVE: വോട്ടെടുപ്പ് 5 മണിക്കൂർ പിന്നിട്ടപ്പോൾ 31.86 % പോളിങ്
മുരളീധരന്റെ പരാതിക്കു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ സൈബർ പൊലീസിനെ സമീപിക്കുകയും പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് ശ്രീലേഖ നടത്തിയതെന്നും തിരഞ്ഞെടുപ്പ് ദിവസം പ്രീ പോൾ സർവെ പങ്കുവയ്ക്കാൻ പാടില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അതേസമയം മറ്റൊരു ഏജൻസിയാണ് പ്രീ പോൾ സർവെ നടത്തിയതെന്നും അത് പങ്കുവയ്ക്കുന്നതിൽ എന്താണ് തെറ്റെന്നും ശ്രീലേഖ ചോദിക്കുന്നു.
advertisement
Summary: As the first phase of the local body elections is underway, BJP candidate and former DGP R. Sreelekha posted a pre-poll survey through social media. Sreelekha released the pre-poll survey regarding the lead status in the Thiruvananthapuram Corporation on Facebook in the morning. Sreelekha is the BJP candidate from the Sastamangalam division in the Corporation.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ പുറത്തുവിട്ട് ശ്രീലേഖ; ചട്ടവിരുദ്ധമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് നീക്കി
Next Article
advertisement
'മാധ്യമങ്ങൾക്ക് അജണ്ടയുണ്ട്, മാധ്യമങ്ങൾ കെട്ടിപ്പൊക്കുന്ന കാര്യങ്ങൾ സാധൂകരിക്കാൻ അവർ എന്തും ചെയ്യും': രൺജി പണിക്കർ
'മാധ്യമങ്ങൾക്ക് അജണ്ടയുണ്ട്, മാധ്യമങ്ങൾ കെട്ടിപ്പൊക്കുന്ന കാര്യങ്ങൾ സാധൂകരിക്കാൻ അവർ എന്തും ചെയ്യും': രൺജി പണിക്കർ
  • ദിലീപ് കുറ്റവാളി അല്ലെന്ന് കോടതി പറഞ്ഞതിൽ രൺജി പണിക്കർ പ്രതികരിച്ചു.

  • മാധ്യമങ്ങൾക്ക് അജണ്ടയുണ്ടെന്നും, അവർ കെട്ടിപ്പൊക്കുന്ന കാര്യങ്ങൾ സാധൂകരിക്കാൻ എന്തും ചെയ്യുമെന്നും രൺജി.

  • കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടപ്പോൾ, പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി.

View All
advertisement