കണ്ണൂരിൽ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണബാങ്കില്‍ ലക്ഷങ്ങളുടെ പണയ തട്ടിപ്പ്; ജില്ലാ നേതാവിന്‍റെ മകനായ ജീവനക്കാരനെ പുറത്താക്കി

38 ലക്ഷത്തിലേറെ രൂപയുടെ തിരിമറിയാണ് നടന്നത്.

News18 Malayalam | news18-malayalam
Updated: August 4, 2020, 2:21 PM IST
കണ്ണൂരിൽ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണബാങ്കില്‍ ലക്ഷങ്ങളുടെ പണയ തട്ടിപ്പ്; ജില്ലാ നേതാവിന്‍റെ മകനായ ജീവനക്കാരനെ പുറത്താക്കി
38 ലക്ഷത്തിലേറെ രൂപയുടെ തിരിമറിയാണ് നടന്നത്.
  • Share this:
കണ്ണൂർ: സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ ജില്ലാ നേതാവിന്‍റെ മകൻ നടത്തിയത് ലക്ഷങ്ങളുടെ സ്വർണ പണയ തട്ടിപ്പ്. പേരാവൂർ കൊളക്കാട് സർവ്വീസ് സഹകരണ ബാങ്കിലാണ് സംഭവം. ബാങ്ക് ജീവനക്കാരനായ ഇയാൾ ആളുകൾ പണയത്തിന് വെച്ച സ്വർണം വ്യാജരേഖയുണ്ടാക്കി ഇതേ ബാങ്കിൽ വീണ്ടും പണയം വെച്ചാണ് തട്ടിപ്പ് നടത്തിയത്. 38 ലക്ഷത്തിലേറെ രൂപയുടെ തിരിമറിയാണ് നടന്നത്. പണം തിരിച്ചടച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടതോടെ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്ത് തടിയൂരാനാണ് ബാങ്കിന്‍റെ ശ്രമം.

സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.ജി പത്മനാഭന്‍റെ മകൻ ബിനേഷ് പി.വിയെയാണ് വ്യാജരേഖ ചമച്ചും അളവിൽ തിരിമറി കാണിച്ചും ലക്ഷങ്ങളുടെ തിരിമറി നടത്തിയതിന് പുറത്താക്കിയത്. പണയം വെച്ച സ്വർണം തിരിച്ചെടുക്കാനായി ഉപഭോക്താവ് എത്തിയപ്പോഴാണ് കള്ളം പൊളിഞ്ഞത്. ലോക്കറിൽ നോക്കിയപ്പോൾ സ്വർണം കാണാനില്ല. അന്വേഷണങ്ങൾക്കൊടുവിൽ മറ്റൊരാളുടെ പേരിൽ ഇതേ ബാങ്കിൽത്തന്നെ സ്വർണമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

TRENDING:കോലഞ്ചേരിയിൽ 75കാരിക്ക് ക്രൂര പീഡനം; സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു[NEWS]ചതി കൊടും ചതി ! വിദേശമദ്യമെന്ന പേരിൽ കട്ടൻ ചായ; ലിറ്ററിന് 900 രൂപ നൽകി വാങ്ങി കബളിപ്പിക്കപ്പെട്ട് യുവാക്കൾ[NEWS]Sushant Singh Rajput | അന്വേഷണത്തിനായി ബീഹാറിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെ മുംബൈയിൽ ക്വറന്‍റീൻ ചെയ്തു; നടപടിയിൽ വിമർശനം[PHOTOS]

തിരിമറിയെക്കുറിച്ച് അന്വേഷിക്കാൻ ബാങ്ക് സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രതിസ്ഥാനത്തുള്ളത് സി.പി.എം നേതാവിന്‍റെ മകനും ഡി.വൈ.എഫ്.ഐ പ്രവർത്തനും ആയതിനാൽ കേസ് ഒതുക്കിത്തീർക്കാനാണ് ബാങ്ക് ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് ആരോപണം.
Published by: Asha Sulfiker
First published: August 4, 2020, 2:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading