തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വൈകാൻ കാരണം ബിജെപിയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം. വന്ദേ ഭാരത് കൊണ്ടുവന്നതിന്റെ ഉത്തരവാദിത്തം ബിജെപിയ്‌ക്കാണെങ്കിൽ വൈകിപ്പിച്ചതിന്റെ കാരണവും ബിജെപിയാണ്. കേരളം യാത്രദുരിതം നേരിടുന്നുണ്ടെന്നും എന്നാൽ ഇത് മനസ്സിലാക്കിയിട്ടും വന്ദേഭാരത് തന്നില്ലെന്നും റഹീം കുറ്റപ്പെടുത്തി.
Also Read- ‘വന്ദേഭാരത് പെട്ടെന്ന് അനുവദിച്ചതിന് പിന്നില്‍ കേരളത്തോടുള്ള വിരോധരാഷ്ട്രീയം’: ഡിവൈഎഫ്ഐ
ഇത്തരത്തിൽ ഒരു സംസ്ഥാനത്ത് വന്ദേഭാരത് വൈകിപ്പിച്ചതിനുള്ള മറുപടി അവർ തന്നെ പറയണമെന്നും റഹീം ആവശ്യപ്പെട്ടു. ബിജെപിയുടെ ആർപ്പുവിളിയും ആഘോഷവും ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം എന്തുകൊണ്ട് പരിഗണനാ പട്ടികയിൽ നിന്ന് പുറത്തായി എന്ന് വ്യക്തമാക്കണം. കെ- റെയിലിന് പകരമല്ല വന്ദേ ഭാരതെന്നും കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ തരണമെന്നും റഹീം പറഞ്ഞു.
Also Read- തള്ളുകൾക്കപ്പുറം വന്ദേ ഭാരത് കണ്ണൂരിൽ എത്താന്‍ ജനശതാബ്ദിയേക്കാള്‍ ലാഭം എത്ര
വന്ദേഭാരത് വളരെ നേരത്തെയെത്തിയതിന് പിന്നിൽ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ടയാണെന്നാണ് നേരത്തെ സംസ്ഥാനത്തെ ഡിവൈഎഫ്ഐ നേതാക്കൾ പ്രതികരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aa rahim, Bjp, Dyfi, Indian railway, PM narendra modi, Southern Railway, Vande Bharat, Vande Bharat Express