'പിണറായി നടത്തുന്നത് സ്വന്തം തടി രക്ഷിക്കാനുള്ള നീക്കം; സി.ബി.ഐ പെട്ടിയും മടക്കി പോകുമെന്ന് കരുതേണ്ട': കെ. സുരേന്ദ്രൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സി.പി.എം സെക്രട്ടറിയും മകനും കള്ളമുതലിൻ്റ പങ്കു പറ്റിയെന്നും കെ. സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാനത്തേക്ക് സി.ബി.ഐക്ക് പ്രവേശനം വിലക്കിയത് പിണറായിയും കുടുംബവും പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാലാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.പി.എം സെക്രട്ടറിയും മകനും കള്ളമുതലിൻ്റ പങ്കു പറ്റി. അന്വേഷണത്തെ തടസപ്പെടുത്തിയാല്‍ സി ബി ഐ പെട്ടിയും മടക്കി പോവുമെന്ന് കരുതേണ്ട. സത്യം തെളിയുന്നതുവരെ കേന്ദ്രസംഘങ്ങള്‍ ഇവിടെ തന്നെയുണ്ടാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സി.ബി.ഐക്ക് കൂച്ചുവിലങ്ങിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് സ്വന്തം തടി രക്ഷിക്കാനുള്ള നീക്കമാണ്. സ്വര്‍ണ കള്ളക്കടത്ത് കേസിലടക്കം അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് സിബിഐയെ വിലക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സി.പി.എമ്മിന് സി.ബി.ഐയെ തടയനാകില്ല. തടയാൻ ബി.ജെ.പി അനുവദിക്കില്ല. മാധ്യമ പ്രവർത്തകൻ അർണബ് ഗോസാമിയെ അറസ്റ്റു ചെയ്ത സംഭവത്തിൽ കേരളത്തിൽ നിന്ന് പ്രതികരണമുണ്ടാവുന്നില്ല. മറ്റേതെങ്കിലും സംസ്ഥാനമായിരുന്നെങ്കില്‍ ഇതാവുമായിരുന്നില്ല അവസ്ഥ. ഇത് ഇരട്ടത്താപ്പാണെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 04, 2020 4:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിണറായി നടത്തുന്നത് സ്വന്തം തടി രക്ഷിക്കാനുള്ള നീക്കം; സി.ബി.ഐ പെട്ടിയും മടക്കി പോകുമെന്ന് കരുതേണ്ട': കെ. സുരേന്ദ്രൻ