വിഡി സതീശൻ മാപ്പ് പറയണം, രാജീവ് ചന്ദ്രശേഖർ നൽകിയ വാക്ക് പാലിച്ചു; കന്യാസ്ത്രീകളുടെ അറസ്റ്റിൽ എസ് സുരേഷ്

Last Updated:

ശവം തീനി കഴുകന്റെ പണി വിഡി സതീശൻ അവസാനിപ്പിക്കണമെന്നും എസ് സുരേഷ് പറഞ്ഞു

News18
News18
ഛത്തീസ്​ഗഡിൽ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയതിൽ അങ്ങേയറ്റം സന്തോഷമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ്. മിത്ഷായുടെ ക്രിയാത്മക ഇടപെടൽ തുണയായെന്നും പ്രധാനമന്ത്രിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കും രാജീവ് ചന്ദ്രശേഖറിനും നന്ദിയെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റെന്നും ക്രിസ്ത്യൻ സമൂഹത്തിന്റെയും ബിജെപിയുടെ നിലപാടിന്റെയും വിജയമാണിതെന്നും എസ് സുരേഷ് പറഞ്ഞു. എല്ലാവർക്കും ഒപ്പം ബിജെപി ഉണ്ട് എന്ന സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒറ്റപ്പെടുത്തി ആക്രമിക്കാൻ മാധ്യമങ്ങളും എൽഡിഎഫും യുഡിഎഫും ശ്രമിച്ചു. അതിനെയൊക്കെ അതിജീവിച്ചു. ക്രിസ്ത്യൻ സമൂഹത്തിന് രാജീവ് ചന്ദ്രശേഖർ നൽകിയ വാക്ക് പാലിച്ചുവെന്നും എസ് സുരേഷ്. കോൺഗ്രസ് നേതാക്കൾ ഛത്തീസ്ഗഡിൽ കാണിച്ച ഷോയാണ് ജാമ്യം വൈകിച്ചതെന്നും സമരാഭാസമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ജഡ്ജിക്കും പൊതുസമൂഹത്തിലും മുന്നിൽ സമ്മർദ്ദം ഉണ്ടായി. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ഷോയാണ് അതിനു കാരണം. വർഗീയ ലഹളയുണ്ടാക്കി അതിൽ നിന്ന് ലാഭമുണ്ടാക്കാൻ ശ്രമിച്ചു. ശവം തീനി കഴുകന്റെ പണി വിഡി സതീശൻ അവസാനിപ്പിക്കണമെന്നും എസ് സുരേഷ് പറഞ്ഞു.
സഭാ നേതൃത്വത്തിന്റെ ധാർമിക പിന്തുണ ബിജെപിക്കായിരുന്നു.ക്രിയാത്മകമായ പ്രവർത്തനമാണ് ബിജെപി നടത്തിയത്. കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും മുതലെടുപ്പിന് ശ്രമിച്ചുവെന്നും എസ് സുരേഷ് കുറ്റപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിഡി സതീശൻ മാപ്പ് പറയണം, രാജീവ് ചന്ദ്രശേഖർ നൽകിയ വാക്ക് പാലിച്ചു; കന്യാസ്ത്രീകളുടെ അറസ്റ്റിൽ എസ് സുരേഷ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement