ബിജെപി പുതിയ സംസ്ഥാന അധ്യക്ഷൻ ജനുവരി 10ന്; കേന്ദ്ര നേതാക്കൾ ചർച്ചയ്ക്കായി എട്ടിന് കേരളത്തിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഗ്രൂപ്പ് പോരിൽ കിതച്ചു നിൽക്കുന്ന പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകുക എന്ന വെല്ലുവിളിയാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്
കോട്ടയം: പി എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണർ ആയി പോയശേഷം സംസ്ഥാന പ്രസിഡൻറ് ഇല്ലാത്ത പാർട്ടിയായാണ് ബിജെപി പ്രവർത്തിക്കുന്നത്. അടിമുടി സംഘടന മാറ്റത്തിന് ഒരുങ്ങുകയാണ് ബിജെപി. പുതിയ മണ്ഡലം പ്രസിഡന്‍റുമാരെ ജനുവരി രണ്ടിന് പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ജനുവരി ഏഴിന് ജില്ലാ പ്രസിഡൻറ് ആരൊക്കെയെന്നറിയാം. ദേശീയ വക്താവ് ജി എൽ വി നരസിംഹറാവുവും, സഹ സംഘടന സെക്രട്ടറിയും ഉൾപ്പെടെയുള്ള നേതാക്കൾ സംസ്ഥാനത്ത് എത്തി കോർകമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കും. ജനുവരി 8, 9 തീയതികളിൽ ആണ് കൂടിക്കാഴ്ചകൾ
പരിഗണനയിൽ കുമ്മനം ഉൾപ്പെടെ
മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ, കൃഷ്ണദാസ് പക്ഷത്തുനിന്ന് എം ടി രമേശ്, മുരളീധര പക്ഷത്ത് നിന്ന് കെ സുരേന്ദ്രൻ എന്നിവരാണ് പട്ടികയിൽ മുൻപന്തിയിൽ. വനിത എന്ന നിലയ്ക്ക് ശോഭാസുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. സംസ്ഥാന ആർഎസ്എസ് എടുക്കുന്ന നിലപാട് നിർണായകമാണ്. ഗ്രൂപ്പ് പോരിൽ കിതച്ചു നിൽക്കുന്ന പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകുക എന്ന വെല്ലുവിളിയാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. കുമ്മനം വീണ്ടും പട്ടികയിൽ ഇടം നേടിയതും ഈ സാധ്യത മുന്നിൽ കണ്ട് തന്നെ.
advertisement
കേന്ദ്രത്തിലുള്ള സ്വാധീനം പരമാവധി പ്രയോജനപ്പെടുത്തി കെ സുരേന്ദ്രനെ അധ്യക്ഷൻ ആക്കാനാണ് വി മുരളീധരൻ നീക്കം നടത്തുന്നത്. പിണറായി സർക്കാരിൻറെ അവസാന ഒരു വർഷം ശക്തമായ സമരങ്ങളിലൂടെ പാർട്ടിയെ മുന്നിലെത്തിക്കാൻ സുരേന്ദ്രന് കഴിയുമെന്നതാണ് മുരളീധര വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ആരു പ്രസിഡൻറ് ആയാലും ഗ്രൂപ്പ് പോര് അവസാനിക്കുന്നില്ല എന്നതാണ് സംസ്ഥാന ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2019 9:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി പുതിയ സംസ്ഥാന അധ്യക്ഷൻ ജനുവരി 10ന്; കേന്ദ്ര നേതാക്കൾ ചർച്ചയ്ക്കായി എട്ടിന് കേരളത്തിൽ