advertisement

സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടികെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകന്‍ വീണുമരിച്ചു

Last Updated:

സുരേഷ്‌ഗോപിയുടെ പര്യടനത്തിന്റെ ഭാഗമായി അലങ്കാര പണികൾ ഒരുക്കുന്നതിനിടെയാണ് അപകടം

തൃശൂർ: സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടികെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകന്‍ വീണുമരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകന്‍ ശ്രീരംഗന്‍ (57) ആണ് മരിച്ചത്. പെരിങ്ങോട്ടുകര താന്ന്യത്താണ് സംഭവം.
ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ‌ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സുരേഷ്‌ഗോപിയുടെ പ്രചരണത്തിന്റെ ഭാഗമായി കൊടികെട്ടുന്നതിനിടെ അപകടം. അഴിമാവില്‍ ഞാറ്റുവെട്ടി ഉണ്ണിക്കുട്ടന്റെ വീട്ടില്‍ നിന്നാണ് ചൊവ്വാഴ്ച നാട്ടിക മണ്ഡലത്തില്‍നിന്ന് സുരേഷ്‌ഗോപിയുടെ പര്യടനം ആരംഭിക്കുന്നത്. ഇതിന്റെ അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം. ഗുരുതര പുക്കേറ്റ ശ്രീരംഗനെ ഉടൻ തന്നെ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. ഭാര്യ: ജ്യോത്സന. മകള്‍: രാഖ
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടികെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകന്‍ വീണുമരിച്ചു
Next Article
advertisement
'ടിവികെ അധികാരത്തിലെത്തിയാൽ അഴിമതിരഹിത സർക്കാർ'; വിജയ്
'ടിവികെ അധികാരത്തിലെത്തിയാൽ അഴിമതിരഹിത സർക്കാർ'; വിജയ് 
  • ടിവികെ അധികാരത്തിലെത്തിയാൽ അഴിമതിരഹിത സർക്കാർ രൂപീകരിക്കുമെന്ന് വിജയ് ഉറപ്പുനൽകി

  • സർക്കാർ സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മോശമാണെന്നും വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നില്ലെന്നും വിജയ് പറഞ്ഞു

  • വിജയ് പാർട്ടി പ്രകടനപത്രികയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു

View All
advertisement