advertisement

'ബിജെപി 2016-ൽ നേമത്ത് ജയിച്ചത് കോൺഗ്രസ് ഡീലിന്റെ ഭാഗം'; കോലീബി സഖ്യം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി

Last Updated:

രാഹുൽ ഗാന്ധിയും കോൺഗ്രസും പലപ്പോഴും ബി.ജെ.പിയുമായി ഒത്തുകളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി

Rapid Read
പിണറായി വിജയൻ
പിണറായി വിജയൻ
2016-ൽ നേമത്ത് ബി.ജെ.പി അക്കൗണ്ട് തുറന്നത് കോൺഗ്രസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മറ്റൊരു മണ്ഡലത്തിൽ സ്വന്തം നേതാവിനെ ജയിപ്പിക്കാൻ വേണ്ടി കോൺഗ്രസ് ബി.ജെ.പിയുമായി നടത്തിയ ഡീലായിരുന്നു അത്. അന്ന്, നേമത്തെ കോൺ​ഗ്രസ് വോട്ട് എവിടെപ്പോയി എന്നും മുഖ്യമന്ത്രി ചോദിച്ചു. കോ-ലീ-ബി സഖ്യത്തിന്റെ ചരിത്രം കേരളം മറന്നിട്ടില്ലെന്നും എന്നാൽ ആ അക്കൗണ്ട് പൂട്ടിക്കുമെന്ന് എൽ.ഡി.എഫ് നൽകിയ ഉറപ്പ് 2021ൽ വി. ശിവൻകുട്ടിയിലൂടെ നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയും കോൺഗ്രസും പലപ്പോഴും ബി.ജെ.പിയുമായി ഒത്തുകളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ് ഭരണകാലത്ത് എല്ലാ മേഖലകളിലും തകർച്ച നേരിട്ട കേരളത്തെ പുനർനിർമ്മിച്ചത് എൽ.ഡി.എഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.വോട്ട് ചെയ്യാൻ പുതുതായി എത്തുന്ന തലമുറയ്ക്ക് പത്ത് വർഷം മുൻപുള്ള ആ ഇരുണ്ട കാലത്തെക്കുറിച്ച് അറിവുണ്ടാകില്ലെന്നും സമസ്ത മേഖലകളിലും മുരടിപ്പായിരുന്നു അന്നുണ്ടായിരുന്നതെന്നുംഅദ്ദേഹം പറഞ്ഞു. തകർന്നടിഞ്ഞ ആ പഴയ കാലത്തേക്ക് കേരളത്തെ തിരികെ കൊണ്ടുപോകാനാണ് പ്രതിപക്ഷം ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ സാധാരണക്കാരോട് കരുതൽ കാണിച്ച പത്ത് വർഷമാണ് എൽ.ഡി.എഫിന്റേതെന്നും ഭരണത്തുടർച്ചയ്ക്കായി ജനം അണിനിരക്കുന്ന കാഴ്ചയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
സർക്കാർ ആശുപത്രികൾ കൂടുതൽ മികച്ചതായതും ശിശുമരണ നിരക്കിൽ അമേരിക്കയെപ്പോലും മറികടക്കുന്ന നേട്ടം കൈവരിച്ചതും എൽ.ഡി.എഫ് ഭരണത്തിന്റെ നേട്ടങ്ങളായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നികുതി വരുമാനം വർദ്ധിപ്പിക്കാൻ സർക്കാരിന് സാധിച്ചു. ഇതിനിടെ വർഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ശബരിമല വിഷയം എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ സർക്കാർ സ്വീകരിച്ചത് കൃത്യമായ നിലപാടാണെന്നും എസ്.ഐ.ടി അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകൾ ഇല്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിജെപി 2016-ൽ നേമത്ത് ജയിച്ചത് കോൺഗ്രസ് ഡീലിന്റെ ഭാഗം'; കോലീബി സഖ്യം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി
Next Article
advertisement
60 വയസു വരെ ക്രിക്കറ്റ് കളിക്കണമെന്ന ശിവകാർത്തികേയന്റെ ആവശ്യത്തോട് ധോണിയുടെ മാസ് മറുപടി
60 വയസു വരെ ക്രിക്കറ്റ് കളിക്കണമെന്ന ശിവകാർത്തികേയന്റെ ആവശ്യത്തോട് ധോണിയുടെ മാസ് മറുപടി
  • ധോണി 60 വയസു വരെ കളിക്കണമെന്ന ശിവകാർത്തികേയന്റെ ആവശ്യം ആരാധകർ ആവേശത്തോടെ സ്വീകരിച്ചു

  • 60 വയസു വരെ കളിക്കുക ബുദ്ധിമുട്ടാണെന്ന് ധോണി പറഞ്ഞെങ്കിലും "ഞാൻ ശ്രമിക്കാം" എന്ന മറുപടി നൽകി

  • സുരേഷ് റെയ്‌നയും മാത്യു ഹെയ്ഡനെയും സി.എസ്.കെ ആദ്യ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി, ആരാധകർ ആഘോഷിച്ചു

View All
advertisement