അവധിക്ക് അപേക്ഷ നൽകി അനുപമ; സി. ഷാനവാസ് തൃശൂർ ജില്ലാ കളക്ടർ
Last Updated:
നിലവിലെ കളക്ടര്‍ ടി.വി അനുപമ അവധിയില്‍ പ്രവേശിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
തിരുവനന്തപുരം: തൃശ്ശൂര്‍ കളക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ കളക്ടര്‍ ടി.വി അനുപമ അവധിയില്‍ പ്രവേശിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. മസൂറിയില്‍ പരീശാലനത്തിനു പോകുന്നതിന്റെ ഭാഗമായാണ് അനുപമ അവധിയില്‍ പ്രവേശിക്കുന്നത്.
2018-ജൂണിലാണ് അനുപമയെ തൃശ്ശൂര്‍ ജില്ലാ കളക്ടറായി നിയമിച്ചത്. പൊന്നാനി സ്വദേശിയായ അനുപമ 2010 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 26, 2019 8:39 PM IST