കൊച്ചിയിൽ 106 സ്വകാര്യബസുകൾക്കെതിരെ കേസ്; ആർടിഒ യേ കൈക്കൂലിയിൽ കുടുക്കിയതിന് പ്രതികാരം എന്ന് ആരോപണം

Last Updated:

ഉച്ചത്തിൽ പാട്ടുവച്ച് ഓടിച്ച ബസ് മുതൽ യൂണിഫോം ധരിക്കാത്ത ജീവനക്കാരനെതിരെ വരെ പിഴ ചുമത്തി

News18
News18
കൊച്ചിയിൽ നിയമലംഘനം നടത്തിയ 106 സ്വകാര്യബസുകൾക്കെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. ഉച്ചത്തിൽ പാട്ടുവച്ച് ഓടിച്ച ബസ് മുതൽ യൂണിഫോം ധരിക്കാത്ത ജീവനക്കാരനെതിരെ വരെ പിഴ ചുമത്തി. എന്നാൽ ആർടിഒയെ കൈക്കൂലി കേസിൽ പിടികൂടിയതിന്റെ പ്രതികാര നടപടിയാണ് അനാവശ്യപിഴ ചുമത്തൽ എന്നാണ് കേരള ബസ് ട്രാൻസ്പോർട്ടേഴ്‌സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആരോപണം.
സിറ്റിയിൽ സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളും നിയമം ലംഘിച്ചാണ് നിരത്തിലിറക്കുന്നതെന്നാണ് മോട്ടർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. 130 സ്വകാര്യ ബസുകൾ പരിശോധിച്ചതിൽ 106ലും നിയമ ലംഘനം കണ്ടെത്തി. ഉച്ചത്തിൽ പാട്ട് വച്ച് വാഹനം ഒടിച്ച ബസ്, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ്, ലൈസൻസ് ഇല്ലാത്ത ഡ്രൈവർ, യൂണിഫോം ധരിക്കാത്ത ജീവനക്കാർ എന്നീ നിയമലംഘങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.
ബസുടമകളിൽ നിന്നും പിഴയീടാക്കാൻ നോട്ടിസ് നൽകി. പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും പരിശോധനയ്ക്കായി ആർടിഓഫിസിൽ ഹാജരാക്കാനും നിർദേശം നൽകി. എന്നാൽ ബസിന്റെ പെർമിറ്റ് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ആർടിഒക്കെതിരെ ബസ് ഉടമ പരാതി നൽകിയതിന്റെ പ്രതികാര നടപടിയാണ് പരിശോധനയെന്നാണ് കേരള ബസ് ട്രാൻസ്പോർട്ടേഴ്സ് അസോസിയേഷന്റെ ആരോപണം.
advertisement
ഒരേ ബസുകൾ പല തവണ പരിശോധിച്ച് ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ പിഴ ചുമത്തുകയാണെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എ.നജീബ് പറഞ്ഞു. പരിശോധനയുടെ പേരിൽ വ്യാപകമായി ബസുടമകളെയും ജീവനക്കാരെയും പീഡിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി.
പ്രതികാര നടപടി തുടർന്നാൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലേക്ക് മാർച്ച് നടത്താനാണ് ബസ് ജീവനക്കാരുടെ തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ 106 സ്വകാര്യബസുകൾക്കെതിരെ കേസ്; ആർടിഒ യേ കൈക്കൂലിയിൽ കുടുക്കിയതിന് പ്രതികാരം എന്ന് ആരോപണം
Next Article
advertisement
കോഴിക്കോട് ബീഫ് ഫ്രൈയെ ചൊല്ലി രണ്ടു സംഘം യുവാക്കൾ തമ്മിൽ സംഘർഷം
കോഴിക്കോട് ബീഫ് ഫ്രൈയെ ചൊല്ലി രണ്ടു സംഘം യുവാക്കൾ തമ്മിൽ സംഘർഷം
  • കോഴിക്കോട് ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷം

  • സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടും ഇരു സംഘങ്ങളും തർക്കം തുടരുകയായിരുന്നു

  • സംഘർഷത്തിൽ ഒരു യുവാവ് ബോധരഹിതനായി വീണതിനെ തുടർന്ന്, പൊലീസ് ആംബുലൻസ് വിളിച്ചു

View All
advertisement