ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറില്‍; തിരഞ്ഞെടുപ്പ് കോവിഡ് മാര്‍ഗനിര്‍ദ്ദേശം പാലിച്ച്
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന മാര്‍ഗനിര്‍ദ്ദേശം പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്
News18 Malayalam
Updated: September 5, 2020, 8:54 AM IST

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: September 5, 2020, 8:54 AM IST
ന്യൂഡല്‍ഹി: നവംബര്‍ 29ന് മുമ്പ് ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍ കൃത്യമായ തിയ്യതി സംബന്ധിച്ച് തീരുമാനമായിട്ടില്ല. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമാവും കേരളത്തിലെയും.
രാജ്യത്ത് ആകെ 64 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും ഒരു പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുമാണ് നടക്കാന്‍ ബാക്കിയുള്ളത്. കോവിഡ് ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ഇത് മാറ്റി വെക്കുകയായിരുന്നു. പുതിയ തീരുമാനത്തോടെ 29നകം എല്ലാം പൂര്‍ത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന മാര്‍ഗനിര്‍ദ്ദേശം പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. ഉപതിരഞ്ഞെടുപ്പിന് തയാറെടുപ്പുകൾ തുടരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. തീയതി പ്രഖ്യാപിച്ചാലുടൻ കൃത്യമായ മാർഗനിർദേശങ്ങൾ നൽകും. നാമനിർദേശ പത്രിക സമർപ്പണം വെർച്വലായി നടത്തും. പ്രചാരണത്തിനും കൃത്യമായ നിർദേശങ്ങളുണ്ടാകുമെന്നും ടിക്കാറാം മീണ അറിയിച്ചു.