മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

Last Updated:

പിണറായി വിജയന്‍ രണ്ടാമത് അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായിട്ടാണ് ഡല്‍ഹിയിലെത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച വൈകിട്ട് നാലിന് ആണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിക്ക് കേരളഹൗസ് ജീവനക്കാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പിണറായി വിജയന്‍ രണ്ടാമത് അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായിട്ടാണ് ഡല്‍ഹിയിലെത്തുന്നത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് പെട്രോളിയം, പ്രകൃതിവാതക, ഭവന, നഗരകാര്യമന്ത്രി ഹര്‍ദ്ദീപ് സിങ് പുരിയുമായും ചര്‍ച്ച നടത്തും. കേരളത്തിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ചയാകും.
പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്രയെയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.
advertisement
കെ റെയില്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യപ്പെടും. കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിനെ കാണ്ടേക്കുമെന്ന് സൂചനയുണ്ട്. സഹകരണ മന്ത്രാലയ രൂപീകരണം സംബന്ധിച്ച കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിക്കും.
SSLC Result | എസ്എസ്എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പിആര്‍ഡി ചേംബറില്‍വെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പരീക്ഷാ ഫലം പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്നതാണ്.
advertisement
1. http://keralapareekshabhavan.in
2. https://sslcexam.kerala.gov.in
3. www.results.kite.kerala.gov.in
4. http://results.kerala.nic.in
5. www.prd.kerala.gov.in
6. www.sietkerala.gov.in
പരീക്ഷാ ഫലം അംഗീകരിക്കാന്‍ ചൊവ്വാഴ്ച പരീക്ഷാ ബോര്‍ഡ് യോഗം ചേരും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഏപ്രില്‍ എട്ടു മുതല്‍ 28 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടത്തിയത്.
അതേസമയം എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നേരത്തെ ഇതുസംബന്ധിച്ച് എസ് സി ഇ ആര്‍ ടി ശുപാര്‍ശ മുന്നോട്ടുവച്ചിരുന്നു.
advertisement
പ്രധാനമായും എസ് സി ഇ ആര്‍ ടി വ്യക്തമാക്കിയിരുന്നത് മുന്‍കാലങ്ങളിലെ കലാകായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കണമെന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വിരുദ്ധ നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്.
കോവിഡ് സാഹചര്യത്തില്‍ പരീക്ഷകള്‍ ഉദാരമായാണ് നടത്തിയത്. ഇത്തവണ ചോദ്യപേപ്പറില്‍ കൂടുതല്‍ ചോയ്‌സ് ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിലപാട് സ്വീകരിച്ചത്.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് അഭിപ്രായങ്ങള്‍ കൈമാറിയിരുന്നു. പരീക്ഷകള്‍ ഉദാരമായി നടത്തിയതിനാല്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
advertisement
ജൂണ്‍ ഏഴിന് ആരംഭിച്ച എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ 70 ക്യാമ്പുകളിലായി 12,000 അധ്യാപകരാണ് പങ്കെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
Next Article
advertisement
'ആഘോഷങ്ങൾ അതിരുവിടരുത്': ലീഗ് വേദികളിലെ ആൺ-പെൺ ഡാൻസിനെതിരെ ഷാഫി ചാലിയം
'ആഘോഷങ്ങൾ അതിരുവിടരുത്': ലീഗ് വേദികളിലെ ആൺ-പെൺ ഡാൻസിനെതിരെ ഷാഫി ചാലിയം
  • ലീഗ് വേദികളിൽ ആൺ-പെൺകുട്ടികൾ ചേർന്ന് ഡാൻസ് ചെയ്യുന്നത് സാമൂഹിക അപചയത്തിന് കാരണമെന്ന് ഷാഫി ചാലിയം.

  • വിജയാഘോഷം അതിരുവിടരുതെന്നും പാർട്ടി മൂല്യങ്ങളും പാരമ്പര്യങ്ങളും മാനിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ.

  • വിജയം ആഘോഷിക്കാമെങ്കിലും അത് അതിരുവിടാതിരിക്കാൻ ശ്രദ്ധിക്കണം

View All
advertisement