ആലപ്പുഴ: നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. ആമാശയത്തിലേക്ക് നാണയമെത്തിയതിനാല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കിയ ശേഷമാണ് തിരിച്ചയച്ചതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.
മരണകാരണം എന്താണെന്ന് അറിയാൻ പോസ്റ്റുമോർട്ടം നടത്തണമെന്നും ഡോക്ടർമാർ പറയുന്നു. ഇതു സംബന്ധിച്ച് ശിശു രോഗ ചികിത്സാ വിഭാഗം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് റിപ്പോർട്ട് നൽകി. റിപ്പോർട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് കൈമാറും.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.