'സാംക്രമിക രോഗം പരത്തുന്ന കീടം'; ആശാ വര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് എസ് മിനിയെ അധിക്ഷേപിച്ച് സിഐടിയു നേതാവ്
- Published by:Rajesh V
- news18-malayalam
Last Updated:
കേന്ദ്രസര്‍ക്കാരിനെതിരെ പത്തനംതിട്ടയില്‍ ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) നടത്തിയ സമരത്തിനിടെയായിരുന്നു അധിക്ഷേപ പരാമര്‍ശം
പത്തനംതിട്ട: ആശാ വര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് എസ് മിനിക്കെതിരെ അധിക്ഷേപ പരാമർശവുമായ സിഐടിയു നേതാവ് പി ബി ഹർഷകുമാര്‍. മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ഹര്‍ഷകുമാര്‍ പറഞ്ഞു. സമരത്തിന്റെ പേരില്‍ കഴിഞ്ഞ കുറേ ദിവസമായി ഇവര്‍ തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണ്. ബസ് സ്റ്റാന്‍ഡുകളില്‍ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് സമരത്തിന് പിന്നിലെന്നും ഹര്‍ഷകുമാര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരെ പത്തനംതിട്ടയില്‍ ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) നടത്തിയ സമരത്തിനിടെയായിരുന്നു അധിക്ഷേപ പരാമര്‍ശം. ഒരു പാര്‍ട്ടിയുണ്ട്, കേരളത്തില്‍ നമ്മള്‍ ബസ് സ്റ്റാന്‍ഡുകളുടെയും റെയില്‍വേ സ്റ്റഷനുകളുടെയും മുന്നില്‍ പാട്ട കുലുക്കി പിരിവ് നടത്തുന്ന രംഗങ്ങളില്‍ മാത്രമാണ് അവരെ കണ്ടിട്ടുള്ളത്. അതിന്റെ നേതാവ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണ്. കുറേദിവസമായി ഇതിന്റെ ചെലവില്‍ തിരുവനന്തപുരത്ത് കഴിഞ്ഞുകൂടുകയാണ്. ഇങ്ങനെ കുറേ ആളുകളാണ് സമരത്തിന് പിന്നില്‍- ഹര്‍ഷകുമാര്‍ പറഞ്ഞു.
അതേസമയം, തന്നെ സാംക്രമിക രോഗം പരത്തുന്ന കീടം എന്നൊക്കെ വിളിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും അതില്‍ തനിക്ക് വിഷമമില്ലെന്നും മിനി പ്രതികരിച്ചു. അത് അവരുടെ സംസ്‌കാരമാണ്. സാധാരണ നികൃഷ്ട ജീവി എന്നൊക്കെയാണ് സിപിഎമ്മുകാര്‍ പറയാറുള്ളത്. 51 വെട്ടൊക്കെയാണ് പതിവു രീതി. അത് തനിക്ക് നേരെ ഉണ്ടായില്ല എന്നതില്‍ സന്തോഷമുണ്ടെന്നും മിനി പ്രതികരിച്ചു.
advertisement
ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം സിഐടിയുവിന്റെ ആണിക്കല്ല് ഇളക്കും. അതുകണ്ട് വിറളി പിടിച്ച് നടത്തുന്ന പരാമര്‍ശങ്ങളാണ് ഇതെല്ലാമെന്നും മിനി പറഞ്ഞു. ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
February 28, 2025 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സാംക്രമിക രോഗം പരത്തുന്ന കീടം'; ആശാ വര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് എസ് മിനിയെ അധിക്ഷേപിച്ച് സിഐടിയു നേതാവ്