അങ്കണവാടിക്ക് വേലി കെട്ടുന്നതിനെചൊല്ലി തര്‍ക്കം; ആലപ്പുഴയില്‍ BJP-DYFI സംഘര്‍ഷം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സംഘര്‍ഷത്തില്‍ ബിജെപി വാര്‍ഡ് മെമ്പര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റു.
ആലപ്പുഴ: അങ്കണവാടിക്ക് വേലി കെട്ടുന്നതിനെ ചൊല്ലി ബിജെപി-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പാണാവള്ളി പഞ്ചായത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ബിജെപി വാര്‍ഡ് മെമ്പര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റു.എട്ടാം വാര്‍ഡ് മെമ്പര്‍ ലീന ബാബുവിനും ഒമ്പതാം വാര്‍ഡ് മെമ്പര്‍ മിഥുന്‍ ലാലിനുമാണ് മര്‍ദ്ദനമേറ്റത്.
അംഗനവാടിക്ക് സമീപം ആഴമേറിയ കുളം ഉള്ളതിനാല്‍ ഇവിടെ ഷീറ്റ് കൊണ്ട് വേലികെട്ടാന്‍ സേവാഭാരതി തീരുമാനിച്ചിരുന്നു. ഇവര്‍ എത്തുന്നതിന് മുമ്പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പത്തല്‍ നാട്ടിയതാണ് സംഘര്‍ഷത്തിന് കാരണം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Bear Attack | വള്ളിമാങ്ങ പറിയ്ക്കാൻ നിലമ്പൂർ കാട്ടിൽ കയറി; കരടി ആക്രമിച്ചു, തലയ്ക്ക് പരുക്ക്
മലപ്പുറം: നിലമ്പൂർ വനത്തിൽ തദ്ദേശവാസിക്ക് കരടിയുടെ ആക്രമണം. ടി.കെ കോളനിയിലെ മരടൻ കുഞ്ഞനാണ്(56) കരടിയുടെ ആക്രമണത്തെ നേരിട്ടത്. സാരമായി പരുക്കേറ്റ കുഞ്ഞനെ നിലമ്പൂർ ജില്ലാ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചു. അമരമ്പലം ടികെ കോളനിയിൽ ശനിയാഴ്ചയാണ് സംഭവമുണ്ടായത്.
advertisement
ഒറ്റയ്ക്ക് വനത്തിൽ കയറിയ കുഞ്ഞനെ കരടി പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ഇയാൾ ഉടൻ അവിടെ നിന്നും ഓടി രക്ഷപെടുകയായിരുന്നു. അയൽക്കാരനായ രഘുരാമനെ വിവരമറിയിക്കുകയും തുടർന്ന് ബന്ധുക്കൾ കുഞ്ഞനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പ്രാഥമികമായ ചികിത്സ നൽകിയതിനു ശേഷം ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 17, 2022 3:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അങ്കണവാടിക്ക് വേലി കെട്ടുന്നതിനെചൊല്ലി തര്‍ക്കം; ആലപ്പുഴയില്‍ BJP-DYFI സംഘര്‍ഷം