മുട്ടില്‍ മരംമുറി: 'ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ'; ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Last Updated:

ക്രൈം ബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തും.

News18 Malayalam
News18 Malayalam
തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ള കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രൈം ബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തും. അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരം മുറിയുമായി ബന്ധപ്പെട്ട് കർഷകർ ഇടുക്കിയിൽ നിന്നായിരുന്നു കൂടുതൽ ആവശ്യം മുന്നോട്ടുവന്നത്. അവിടെ മരം മുറിക്കുന്നതിന് സാധിക്കുന്നില്ല എന്നത്. അതിന്റെ ഭാഗമായി എല്ലാവരും കൂടി ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു അത്. രണ്ടോ മൂന്നോ വർഷം മുമ്പ് എടുത്തതാണ്.  ആ തീരുമാനത്തിന്റെ ഭാഗമായുള്ള വിശദീകരണം എന്ന നിലയ്ക്കാണ് ഇവർ കൊടുത്തത്. അതിന്റെ മറവിലാണ് ചിലർ വിദ്യകൾ കാണിക്കാൻ മുതിർന്ന്ത്. ആരാണോ ഉപ്പ് തിന്നത് അവർ വെള്ളം കുടിക്കുമെന്ന് തന്നെയാണ് ഇപ്പോഴുളള അനുഭവം.- മുഖ്യമന്ത്രി പറഞ്ഞു.
advertisement
പിടി തോമസ് നിയമസഭയിൽ പുറത്തുവിട്ട ചിത്രത്തെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. ആ പങ്കെന്താണെന്ന് സംബന്ധിച്ച് ഇന്ന് ഒരു പത്രം വിവരം പുറത്തുവിട്ടിട്ടുണ്ട്. ഞാനും അയാളും തമ്മിലുള്ള രഹസ്യ കാഴ്ചയല്ലല്ലോ അത്. അത് ദേശാഭിമാനി സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പങ്കെടുത്തതാണ്. അപ്പോൾ അതെങ്ങനെ മുഖ്യമന്ത്രിയുടെ പങ്കാകും?  മുഖ്യമന്ത്രി ചോദിച്ചു.

സംസ്ഥാനത്ത് 77,350 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; 2464.92 കോടി രൂപയുടെ നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

advertisement
തിരുവനന്തപുരം: സംസ്ഥാനത്തിനായി നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നുമുതൽ സെപ്റ്റംബർ 19വരെ സർക്കാർ നൂറുദിന പരിപാടി നടപ്പാക്കും. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യസുരക്ഷാ നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകും. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയുടെ സൃഷ്ടി സാധ്യമാക്കും. 2464.92 കോടി രൂപയുടെ പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പൊതുമരാമത്ത്, റീബില്‍ഡ് കേരള, കിഫ്ബി എന്നിവയുടെ ഭാഗമായി പണം ചെലവഴിക്കും. പൊതുമരാമത്ത് വകുപ്പ് 1519 കോടിയുടെ പദ്ധതി പൂര്‍ത്തീകരിക്കും. പദ്ധതിയുടെ ഭാഗമായി പുതിയ 77,350 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
കെ–ഡിസ്കിന്റെ ആഭിമുഖ്യത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കാൻ സമഗ്രപദ്ധതി രൂപീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ ഉറപ്പാക്കും. 1,519 കോടിയുടെ പദ്ധതികൾ പിഡബ്ല്യുഡി വഴി നടപ്പാക്കും. നൂറു ദിവസത്തിനകം 945 കോടി രൂപയുടെ റോഡ് പദ്ധതികൾ പൂർത്തിയാക്കും.25,000 ഹെക്ടറില്‍ ജൈവ കൃഷി നടപ്പാക്കും. 12,000 പട്ടയങ്ങള്‍ വിതരണം ചെയ്യും. കോവിഡില്‍ അനാഥരായ കുട്ടികള്‍ക്കുള്ള സഹായധന വിതരണം ഉടന്‍ തുടങ്ങും. ഭൂനികുതി അടയ്ക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കും. നിര്‍ധനരായ കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങാന്‍ പലിശരഹിത വായ്പ നല്‍കും. ലൈഫ് മിഷന്‍ വഴി 10,000 വീടുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
കശുവണ്ടി മേഖലയിൽ നൂറു ദിവസം തൊഴിൽ ഉറപ്പാക്കും. കൃഷി വകുപ്പ് 25,000 ഹെക്ടറിൽ ജൈവ കൃഷി നടപ്പാക്കും. 12,000 പട്ടയങ്ങൾ വിതരണം ചെയ്യും. ഭൂനികുതി അടയ്ക്കാൻ മൊബൈൽ ആപ്ലിക്കേഷൻ നടപ്പാക്കും. ലൈഫ് മിഷൻ പദ്ധതിയിൽ നൂറു ദിവസത്തിനകം പതിനായിരം വീടുകൾ പൂർത്തിയാക്കും. മടങ്ങിയെത്തിയ പ്രവാസികൾക്കായി നൂറുകോടിയുടെ വായ്പാ പദ്ധതി.
250 പഞ്ചായത്തുകളിൽ സുഭിക്ഷ കേരളം പദ്ധതിയിലൂടെ മത്സ്യകൃഷി നടപ്പാക്കും. 2254 അംഗൻവാടികൾ വൈദ്യുതികരിക്കും. കൊച്ചിയിൽ ഇന്റർഗ്രേറ്റഡ് സ്റ്റർട്ടപ്പ് ഹബ് സ്ഥാപിക്കും. സംഭരണ, സംസ്കരണ, വിപണന സാധ്യത ഉറപ്പാക്കി കുട്ടനാട്ടിൽ രണ്ടു പുതിയ റൈസ് മില്ലുകൾ തുടങ്ങും. കണ്ണൂർ മെഡിക്കൽ കോളജിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. നിർധന വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ലഭ്യമാക്കാൻ പലിശ രഹിത വായ് ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുട്ടില്‍ മരംമുറി: 'ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ'; ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
Next Article
advertisement
Daily Horoscope January 12 | ആത്മീയ വളർച്ചയ്ക്ക് അവസരങ്ങൾ ലഭിക്കും ; ബന്ധങ്ങളിൽ സ്‌നേഹവും ഐക്യവും നിലനിർത്തുക : ഇന്നത്തെ രാശിഫലം അറിയാം
ആത്മീയ വളർച്ചയ്ക്ക് അവസരങ്ങൾ ലഭിക്കും ; ബന്ധങ്ങളിൽ സ്‌നേഹവും ഐക്യവും നിലനിർത്തുക : ഇന്നത്തെ രാശിഫലം അറിയാം
  • ആത്മീയ വളർച്ചയ്ക്കും ബന്ധങ്ങളിൽ ഐക്യത്തിനും അവസരങ്ങൾ ലഭിക്കും

  • വൈകാരിക സന്തുലിതാവസ്ഥയും ആശയവിനിമയ കഴിവുകളും പരീക്ഷിക്കപ്പെടും

  • തുറന്ന ആശയവിനിമയവും ബന്ധങ്ങൾ ശക്തിപ്പെടുത്താൻ നിർണായകമാണ്

View All
advertisement